ഹജ്ജ്: അറ​ഫ മൈ​താ​നം ഒ​രു​ങ്ങി; മിനയിൽ നിന്നും തീർത്ഥാടകരുടെ ഒഴുക്ക്

0
1085

അറഫ: അ​റ​ഫ മൈ​താ​നം ഒ​രു​ങ്ങി. ഹ​ജിന്‍റെ സു​പ്ര​ധാ​ന​ച​ട​ങ്ങി​നാ​യി ഇ​ന്ന് അ​റ​ഫ​യി​ൽ ജനലക്ഷങ്ങൾ സം​ഗ​മി​ക്കും. 180 രാഷ്ട്രങ്ങളില്‍ നിന്നുളള 20 ലക്ഷം തീര്‍ഥാടകരാണ് അറഫയില്‍ സംഗമിക്കുക. മക്കയിലെ ഗ്രാന്‍ഡ് പള്ളി ഇമാമും മതപ്രഭാഷകനുമായ ഷെയ്ഖ് മാഹിര്‍ അല്‍ മുഐഖിലിയാണ് പ്ര​ഭാ​ഷ​ണം നിർവഹിക്കുക.

ഇന്ന്  ഉച്ച നിസ്കാരത്തിന് മുൻപായി പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തെ അനുസ്മരിച്ച് ഇമാം പ്രഭാഷണം നിർവഹിക്കും.  പശ്ചാത്താപവും, പ്രായശ്ചിത്തവും -പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തിന്റെ ഓർമ്മപുതുക്കി അറഫ കണ്ണീരണിയും.

ഒരു ലക്ഷം ചതുരശ്ര മീറ്ററിൽ അതികം വിസ്തൃതി യുള്ള നമീറ പള്ളിയും. 800 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള അറഫ നഗരിയിൽ  വിശ്വാസികൾ നിറഞ്ഞു കവിയും. ഇരുപത് ഭാഷകളിലായി ലോകത്തിലെ നൂറ് കോടി ആളുകളിലേക്ക് പ്രഭാഷണമെത്തും. രണ്ട് വിശുദ്ധ പള്ളികളുടെയും നടത്തിപ്പിൻെറ ചുമതലയുള്ള സൽമാൻ രാജാവാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ലോകമെങ്ങും സമാധാനം, മത സഹിഷ്ണുത തുടങ്ങിയ ആശയങ്ങൾ ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.

ഇത് തുടർച്ചയായി ഏഴാം വർഷമാണ് പ്രഭാഷണം നിരവധി ഭാഷകളിലേക്ക് പരിഭാഷ ചെയ്യുന്നത്. നിലവിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 20 ഭാഷകളിൽ മലയാളവും ഉൾപ്പെടുന്നുണ്ട്. അതിനാൽ മലയാളികൾക്ക് സ്വന്തം ഭാഷയിൽ തന്നെ അറഫാദിന പ്രഭാഷണം കേൾക്കാൻ സാധിക്കും. 

മക്കയിലും മദീനയിലുമുളള മുഴുവന്‍ ഇന്ത്യന്‍ തീര്‍ഥാടകരും അറഫാ സംഗമത്തില്‍ പങ്കെടുക്കുന്നതിന് മിനയിലെ തമ്പുകളില്‍ എത്തിയതായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു.

ദൈവ കീര്‍ത്തനങ്ങള്‍ ഉരുവിട്ടു വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥന കഴിഞ്ഞതോടെ തീര്‍ഥാടക ലക്ഷങ്ങള്‍ മിനയിലേക്കുളള ഒഴുക്കു തുടങ്ങി.
പുണ്യ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മശാഇര്‍ ട്രയിന്‍ സൗകര്യവും തീര്‍ഥാടകര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇന്ത്യക്കാര്‍ക്ക് മിനയിലേക്ക് ബസ് സൗകര്യമാണുളളത്. മിനയിലെ തമ്പുകളില്‍ നിന്ന് അറഫയിലേക്ക് 14 കിലോ മീറ്റര്‍ ദൂരമുണ്ട്. തീര്‍ഥാടകരെ യഥാസമയം അറഫ സംഗമത്തില്‍ പങ്കെടുപ്പിക്കുന്നതിന് മുഴുവന്‍ സൗകര്യങ്ങളും പൂര്‍ത്തിയാക്കിയതായി ഇന്ത്യന്‍ ഹജ് മിഷന്‍ അറിയിച്ചു.

ഇന്ന് ളുഹർ, അസർ, നിസ്കാരങ്ങൾ ഒന്നിച്ച് സംഘടിതമായി നിർവഹിക്കുന്ന ഹാജിമാർ അസ്തമനത്തിനു ശേഷം മുസ്തലിഫയിലേക്ക് രാപാർക്കാൻ പോവും. ബലി പെരുന്നാൾ ദിവസം ബലി കർമ്മവും, മുടി മുറിക്കലും. ജംറയിലെ ആദ്യ കല്ലേറ് കർമ്മം നടത്തുന്നതോടെ പ്രധാന ചടങ്ങുകൾ അവസാനിക്കും. തുടർന്ന് മസ്ജിദുൽ ഹറമിൽ എത്തുന്ന ഹാജിമാർ കഅബ പ്രദിക്ഷണത്തിനു ശേഷം സഫ, മർവ കുന്നുകൾക്കിടയിൽ സഹ് യും നിർവഹിച്ച് മിനയിലേക്ക് മടങ്ങും. തുടർന്നുള്ള മൂന്ന് ദിവസം തമ്പുകളുടെ നഗരത്തിലാണ് ഹാജിമാരുടെ താമസം.