Saturday, 27 July - 2024

കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ അവസാനത്തെ ഹജ്ജ് ഫ്ലൈറ്റിന് ആവേശകരമായ സ്വീകരണം ഒരുക്കി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി

ജിദ്ദ: കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ അവസാനത്തെ ഹജ്ജ് ഫ്ലൈറ്റിന് ആവേശകരമായ സ്വീകരണം ഒരുക്കി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി. കണ്ണൂരിൽ നിന്നും സഊദി എയർലൈൻസ് എസ് വി 5619 വിമാനം വഴി 322 പരിശുദ്ധ ഹജ്ജ് തീർത്ഥാടകർക്ക്‌ കെഎംസിസി നേതാക്കന്മാരും വളണ്ടിയർമാരും വനിതാ വളണ്ടിയർമാർ അടക്കം ആവേശകരമായ സ്വീകരണമാണ് നൽകിയത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഉത്തമ സേവനത്തിന് ഉദാത്ത മാതൃക എന്ന സന്ദേശവുമായി ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഈ വരുന്ന പരിശുദ്ധ ഹജജ് കര്‍മ്മത്തിനായി രണ്ടായിരത്തോളം ഹജജ് വളണ്ടിയമാരെ നിയോഗിക്കുന്നുണ്ട്. ഹാജിമാരുടെ ജീവിതാഭിലാഷമായ പരിശുദ്ധ ഹജജ് കര്‍മ്മം നിര്‍വ്വഹിക്കുക എന്ന ഉദ്ദേശത്തോട് കൂടി ജിദ്ദ ഇന്റര്‍ നാഷണല്‍ വിമാനത്താവളത്തില്‍ ആദ്യ ഹാജി ഇറങ്ങിയത് മുതൽ ഹാജിമാരെ സ്വീകരിക്കാൻ നേതാക്കന്മാരും വനിതകൾ അടക്കമുള്ള വളണ്ടിയർമാരും ജിദ്ദ ഇന്റർനാഷണൽ ഹജ്ജ് ടെർമിനലിൽ മഹത്തായ സേവനം ചെയ്യാറുണ്ടായിരുന്നു.

പരിശുദ്ധ ഹജജ് കര്‍മ്മം നിര്‍വ്വഹിച്ച് അവസാനത്തെ ഹാജിയും ജിദ്ദ ഇന്റാര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്നും മടങ്ങുന്നത് വരെ ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ ഈ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: