യുത്ത് ലീഗിനേയും പല നേതാക്കളെയും മറികടന്നാണ് അഡ്വ. ഹാരിസ് ബീരാന്‍ ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായത്
തിരുവനന്തപുരം: ഒഴിവ് വരുന്ന രാജ്യ സഭ സീറ്റിലേക്ക് മുസ്‌ലിം ലീഗിന്റെ സീറ്റിൽ അഡ്വ. ഹാരിസ് ബീരാന്‍ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നത്. യുത്ത് ലീഗിനേയും പല നേതാക്കളെയും മറികടന്നാണ് സുപ്രിം കോടതി അഭിഭാഷകന്‍ കൂടിയായ അഡ്വ.ഹാരിസ് ബീരാനെ ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതെന്നത് ശ്രദ്ധേയമാണ്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇതിനായി ലീഗ് നേതൃയോഗം ഇന്നു തിരുവനന്തപുരത്ത് ചേർന്നിരുന്നു. പാര്‍ട്ടി ജന. സെക്രട്ടറി പി എം എ സലാമിനോ ഏതെങ്കിലും യൂത്ത് ലീഗ് നേതാവിനോ രാജ്യസഭാ സീറ്റ് നല്‍കുമെന്നായിരുന്നു പ്രതീക്ഷ. കേരളത്തിലെ നേതാക്കള്‍ക്കിടയില്‍ തര്‍ക്കം ഉടലെടുത്തതോടെ പാര്‍ട്ടി പ്രസിഡന്റ് പാണക്കാട് സാദിക്കലി തങ്ങള്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുകയായിരുന്നു.
കെ എം സി സി ഡല്‍ഹി ഘടകം ഭാരവാഹിയായ അഡ്വ. ഹാരിസ് ബിരാന് സീറ്റ് നല്‍കാനായിരുന്നു തങ്ങളുടെ തീരുമാനം. പി കെ കുഞ്ഞാലിക്കുട്ടിയും പി എം എ സലാമുമടക്കമുള്ളവര്‍ ഇക്കാര്യ ത്തിലുള്ള വിയോജിപ്പ് പ്രകടിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് ഇക്കാര്യത്തില്‍ മറ്റു നേതാക്കളുടെ കൂടി അഭിപ്രായം ആരാഞ ശേഷമാണ് തങ്ങള്‍ ഇന്നു യോഗം വിളിച്ചതും പ്രഖ്യാപനം നടത്തിയതും.
മുസ്‌ലിം ലീഗിന്റെ വിവിധ കേസുകള്‍ സുപ്രീം കോടതിയില്‍ ഏകോപിപ്പിച്ച് നടത്തുന്നത് വഴിയാണ് ഹാരിസ് ബീരാന്‍ പാര്‍ട്ടിയുമായുള്ള ബന്ധം ശക്തമാക്കിയത്. മുന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ ബീരാന്റെ മകനായ ഹാരിസ് കുറച്ചുകാലമായി കെ എം സി സി ഡല്‍ഹി ഘടകം അധ്യക്ഷന്റെ പദവി വഹിക്കുന്നുമുണ്ട്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക