മുംബൈ: സഊദിയിലേക്കുള്ള തൊഴിൽ വിസകൾ സ്റ്റാമ്പ് ചെയ്യുന്നതിനുള്ള നടപടികളുടെ ഭാഗമായുള്ള വി എഫ് എസ് അപ്പോയിന്റ്റ്മെന്റ് നടപടികൾക്ക് നിയന്ത്രണം വരുത്തുന്നു. തൊഴിൽ വിസ സ്റ്റമ്പ് ചെയ്യുന്നതിനാവശ്യമായ വി എഫ് എസ് വഴിയുള്ള ഫിംഗർ വെരിഫിക്കേഷൻ നടത്തുന്നതിനാവശ്യമായ vfs അപ്പോയ്ന്റ്മെന്റ് നടപടികളാണ് ഏജൻസികൾ വഴിയാക്കി പരിമിതപ്പെടുത്തിയത്. ഈ മാസം 24 മുതൽ ഇത് പ്രാബല്യത്തിൽ വരും.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
2024 ജൂൺ 24 മുതൽ വർക്ക് ബയോയ്ക്കുള്ള എല്ലാ അപ്പോയിൻ്റ്‌മെൻ്റുകളും www.vc.tasheer.com എന്ന വെബ്‌സൈറ്റിലെ ഏജൻ്റ് ലോഗിൻ വഴിയാണ് ബുക്ക് ചെയ്യേണ്ടതെന്ന് വി എഫ് എസ് ഔദ്യഗികമായി അറിയിച്ചു. നിർബന്ധിത രേഖകൾ ഏജൻ്റ് ലോഗിൻ അകൗണ്ട് വഴി അപ്‌ലോഡ് ചെയ്തുകൊണ്ട് ആണ് അപ്പോയ്ന്റ്മെന്റ് നടപടികൾ പൂർത്തീകരിക്കേണ്ടതെന്ന് അറിയിപ്പിൽ വ്യക്തമാക്കി.
ഏജൻ്റ് ലോഗിൻ രജിസ്ട്രേഷനെക്കുറിച്ചുള്ള എന്തെങ്കിലും ചോദ്യങ്ങൾക്ക്, ദയവായി +91 8655465745/8655465746 എന്ന നമ്പറിൽ ബന്ധപ്പെടുകയോ അല്ലെങ്കിൽ info.mumbai@tasheer.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുകയോ ചെയ്യണമെന്നും vfs അറിയിപ്പിൽ വ്യക്തമാക്കി.
നിലവിൽ സഊദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യണമെങ്കിൽ ഫിംഗർ വെരിഫിക്കേഷൻ നിർബന്ധമാണ്. സഊദി തൊഴിൽ വിസ സ്റ്റാമ്പിങ് നടപടികൾ പൂർത്തിയാക്കുന്നത് ഔദ്യകിക ഏജൻസികൾ വഴിയാണെങ്കിലും ഫിംഗർ വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടത് vfs വഴിയാണ്. ഇവിടെ നിന്ന് ലഭിക്കുന്ന വെരിഫിക്കേഷൻ പേപ്പർ അറ്റാച്ച് ചെയ്താണ് ഏജൻസികൾ വിസ സ്റ്റാമ്പിങ് നടപടികൾക്ക് സഊദി കോൺസുലേറ്റിൽ സമർപ്പിക്കുന്നത്.
അതേസമയം, നിലവിൽ സഊദിയിലേക്കുള്ള സന്ദർശക വിസകൾ ഉൾപ്പെടെയുള്ള വിസകൾ പൂർണമായും VFS വഴി മാത്രമാണ്. ഇതിനുള്ള അപോയിന്റ്മെന്റ് സ്വന്തമായി തന്നെ എടുക്കാവുന്നതാണ്. ഇതിൽ മാറ്റം വരുത്തിയിട്ടില്ല.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക