മലയാളി യുവതി താമസസ്ഥലത്ത് മരിച്ചു

0
2562

മസ്‌കത്ത്: ഒമാനില്‍ മലയാളി യുവതി മരിച്ചു. കൊല്ലം കൂട്ടാലിട, ജനനി നഗര്‍ ഷെറിന്‍ മന്‍സിലില്‍ ഷെഹിന ഹഷീര്‍ (31) ആണ് അല്‍ കാബില്‍ മുദൈരിബിലെ താമസ സ്ഥലത്ത് മരണപ്പെട്ടത്.

ഭര്‍ത്താവ്: ഹഷീര്‍ സലീം. മകന്‍: മിറാന്‍. പിതാവ്: ശരീഫ്. മാതാവ്: നൂര്‍ജഹാന്‍. മസ്‌കത്തിലെ ഖൗല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മസ്കത്ത്: പ്രവാസി മലയാളിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ മാപ്രാണം സ്വദേശിയായ സജീഷിനെ (39 )യാണ് മേയ് 26ന് ജർദ്ധയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

മൃതദേഹം മസ്‌കത്തിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒറിജിനല്‍ പാസ്‌പോര്‍ട്ടില്ലാതിരുന്നതിനാൽ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസമുണ്ടായി. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു വരും ദിവസങ്ങളിൽ മൃതദേഹം നാട്ടിലേക്ക് അയക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് സൂർ മേഖലയിലെ കൈരളി പ്രവർത്തകരായ പ്രകാശ് തടത്തിൽ, താജുദ്ദീൻ, ജിജോ പികെ, സുരേഷ്‌ എന്നിവർ അറിയിച്ചു.