ബലിപെരുന്നാൾ: യുഎഇയിൽ സ്വകാര്യ മേഖലയിലെയും പൊതുമേഖലയിലെയും അവധി

0
1054

അബുദാബി: യുഎഇയിൽ സ്വകാര്യ മേഖലയിലെയും പൊതുമേഖലയിലെയും ബലിപെരുന്നാള്‍ ( ഈദ് അൽ അദ്ഹ) അവധി പ്രഖ്യാപിച്ചു. ഇൗ മാസം 15 മുതൽ 18 വരെയായിരിക്കും അവധിയെന്ന് മാനവ വിഭവശേഷി–സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. 

ദുൽ ഹജ് 1445 മാസത്തിലെ ചന്ദ്രക്കല സൗദിയിൽ കണ്ടതിനെ തുടർന്ന് ഇൗ മാസം 16ന് ബലിപെരുന്നാൾ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച അബുദാബിയിലും ചന്ദ്രക്കല ദൃശ്യമായി. ഒമാൻ ഒഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇൗമാസം 16നാണ് ബലിപെരുന്നാൾ. ഒമാനിലും കേരളത്തിലും 17നാണ് ബലിപെരുന്നാൾ.