നടന്നുപോകുമ്പോള്‍ ബൈക്കിടിച്ച് ദുബൈയില്‍ മലയാളി മരിച്ചു

0
910

ദുബൈ: ദുബൈയില്‍ മലയാളി മരിച്ചു. കാസര്‍കോട് നീലേശ്വരം കണിച്ചിറ സ്വദേശി നാലുപുരപാട്ടില്‍ ഷെഫീഖ് (38) ആണ് മരിച്ചത്. റോഡിലൂടെ നടന്നുപോകുമ്പോള്‍ ബൈക്കിടിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. ദുബൈ ദേരയില്‍ നാലുദിവസം മുന്‍പായിരുന്നു അപകടം. വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. 10 വര്‍ഷത്തിലേറെയായി കാര്‍ വാഷിങ് ജോലി ചെയ്യുകയായിരുന്നു.

അടുത്തിടെയാണ് ഷെഫീഖിന്‍റെ സഹോദരനും ദുബൈയില്‍ മരിച്ചത്. ഭാര്യ: സീനത്ത് (ചെറുവത്തൂര്‍). മകന്‍: മുഹമ്മദ് ഷഹാന്‍. ഓട്ടോഡ്രൈവറും മുന്‍ പ്രവാസിയുമായ റസാഖിന്‍റെയും താഹിറയുടെയും മകനാണ്. സഹോദരങ്ങള്‍: ഷമീല്‍, ഷംഷാദ്, ഷബീര്‍, പരേതനായ ഷാഹിദ്. കബറടക്കം ദുബൈയിൽ നടക്കും.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക