Saturday, 27 July - 2024

സഊദിയിൽ ട്രാഫിക് പിഴ ഇനി ഡ്രൈവർമാരുടെ ബാങ്ക് എക്കൗണ്ടിൽ നിന്ന് നേരിട്ട് ഈടാക്കും, മെസേജുകൾ ലഭ്യമായിത്തുടങ്ങി

റിയാദ്: ട്രാഫിക് പിഴ ഡ്രൈവർമാരുടെ ബാങ്ക് എക്കൗണ്ടിൽ നിന്ന് നേരിട്ട് ഈടാക്കുന്ന സംവിധാനവുമായി സഊദി ട്രാഫിക് വിഭാഗം. ട്രാഫിക് പിഴകൾക്ക് അടക്കാനുള്ള പിഴകളുടെ സാവകാശം അവസാനിച്ച ശേഷമാണ് ഇത്തരം നടപടികളിലേക്ക് കടക്കുക. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴകള്‍, ട്രാഫിക് നിയമം അനുസരിച്ച് ഒടുക്കാനുള്ള നീക്കം ബാങ്ക് അക്കൗണ്ടുകളെയും അക്കൗണ്ടുകളിലുള്ള ബാലന്‍സ് തുകയെയും ബാധിക്കില്ലെന്ന് നിയമോപദേഷ്ടാവും അഭിഭാഷകനുമായ ഖാലിദ് ബഖീത്ത് പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പ്രാദേശിക പത്രത്തിനു  നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ട്രാഫിക് പിഴ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് പിടിക്കാനുള്ള നീക്കം അറിയിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ട്രാഫിക് ഡയറക്ടറേറ്റ്  എസ്.എം.എസ്സുകള്‍ ലഭിച്ചതായി ഡ്രൈവര്‍മാര്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. അതേസമയം, ഔദ്യോഗികമായി ഇത് സംബന്ധിച്ച് അറിയിപ്പുകൾ ഒന്നും പുറത്ത് വിട്ടിട്ടില്ല.

ഗതാഗത നിയമ ലംഘനത്തിന് ചുമത്തിയ ട്രാഫിക് വിഭാഗം ഈടാക്കിയ പിഴ തുക മാത്രമാണ് അക്കൗണ്ടില്‍ നിന്ന് നേരിട്ട് പിടിക്കുക. അത് തന്നെ, അടക്കാനുള്ള സമയ പരിധി അവസാനിച്ച ശേഷം ആയിരിക്കും. എന്നാൽ, അകൗണ്ടിലുള്ള ശേഷിക്കുന്ന തുക പിന്‍വലിക്കാനും മറ്റു സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും തടസ്സമുണ്ടാകില്ലെന്നും ഖാലിദ് ബഖീത്ത് പറഞ്ഞു. ട്രാഫിക് പിഴ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് പിടിക്കാനുള്ള നീക്കം അറിയിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ട്രാഫിക് ഡയറക്ടറേറ്റ് ഡ്രൈവര്‍മാര്‍ക്ക് എസ്.എം.എസ്സുകള്‍ അയച്ചിരുന്നു.

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴകള്‍ ചുമത്തിയതില്‍ അപ്പീല്‍ നല്‍കാനുള്ള സാവകാശവും ഇതിനു ശേഷം പിഴ അടക്കാനുള്ള സാവകാശവും അവസാനിച്ച ശേഷം ഡ്രൈവര്‍മാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പിഴ തുക നേരിട്ട് ഈടാക്കാന്‍ പുതിയ ട്രാഫിക് നിയമം അനുവദിക്കുന്നുണ്ട്. പിഴ അടക്കാനുള്ള സാവകാശമായ 15 ദിവസം അവസാനിച്ച ശേഷം പിഴ തുകയില്‍ അനുവദിക്കുന്ന 25 ശതമാനം ഇളവ് ഡ്രൈവര്‍മാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയില്ല.

പിഴ തുക അടക്കാന്‍ 90 ദിവസത്തെ അധിക സാവകാശം തേടാന്‍ ഡ്രൈവര്‍മാര്‍ക്ക് അവകാശമുണ്ട്. ഇങ്ങിനെ അനുവദിക്കുന്ന അധിക സാവകാശം പിന്നിട്ട് 30 ദിവസം കഴിഞ്ഞ ശേഷവും പിഴ തുകയിളവ് ഡ്രൈവര്‍മാര്‍ക്ക് ലഭിക്കില്ല.

അതേസമയം, ഏപ്രില്‍ 18 നു മുമ്പ് ചുമത്തിയ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുന്ന പദ്ധതി ട്രാഫിക് ഡയറക്ടറേറ്റ് നടപ്പാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഈ ആനുകൂല്യം ലഭിക്കാന്‍ മുഴുവന്‍ പിഴകളും ആറു മാസത്തിനകം അടക്കണമെന്ന് വ്യവസ്ഥയുണ്ട്. ഏപ്രില്‍ 18 നു ശേഷം പൊതുസുരക്ഷയെ ബാധിക്കുന്ന നിയമ ലംഘനങ്ങളായ വാഹനാഭ്യാസ പ്രകടനം, ലഹരിയില്‍ വാഹനമോടിക്കല്‍, പരമാവധി വേഗം 120 കിലോമീറ്ററായി നിശ്ചയിച്ച റോഡില്‍ നിശ്ചിത പരിധിയിലും 50 കിലോമീറ്ററിലേറെ വേഗതയില്‍ വാഹനമോടിക്കല്‍, പരമാവധി വേഗം 140 കിലോമീറ്ററായി നിശ്ചയിച്ച റോഡില്‍ നിശ്ചിത പരിധിയിലും 30 കിലോമീറ്ററിലേറെ വേഗതയില്‍ വാഹനമോടിക്കല്‍ എന്നിവ നടത്തുന്നവര്‍ക്ക് ഏപ്രില്‍ 18 നു മുമ്പ് ചുമത്തിയ പിഴകളില്‍ 50 ശതമാനം ഇളവ് ലഭിക്കില്ല.

നേരത്തെ ചുമത്തിയ പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചതോടെയാണ് ഏപ്രില്‍ 18 നു ശേഷം നടത്തുന്ന നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ ട്രാഫിക് നിയമത്തിലെ 75-ാം വകുപ്പ് പ്രകാരം 25 ശതമാനം ഇളവ് നല്‍കാന്‍ തുടങ്ങിയത്. ഈ ഇളവ് ലഭിക്കാന്‍ നിയമം അനുശാസിക്കുന്ന സമയത്തിനകം പിഴ അടക്കല്‍ നിര്‍ബന്ധമാണ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: