റിയാദ്: മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് വിവിധ വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകളുടെ സസ്പെൻഷൻ നീട്ടിയതായി സൗദി എയർലൈൻസ് (സഊദിയ) അറിയിച്ചു.
അമ്മാൻ, കുവൈത്ത്, അബുദാബി, ദോഹ, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവിസുകൾ ചൊവ്വാഴ്ച (മാർച്ച് 10) അന്താരാഷ്ട്ര സമയം (യു.ടി.സി) 23.59 വരെ നിർത്തിവെച്ചതായി കമ്പനി വ്യക്തമാക്കി
ദുബൈയിലേക്കും തിരിച്ചുമുള്ള സർവിസുകൾ ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. നിലവിൽ പരിമിതമായ ഷെഡ്യൂൾ പ്രകാരമാണ് ഈ സർവിസുകൾ നടക്കുന്നത്. മോസ്കോ, പെഷവാർ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയത് ഞായറാഴ്ച (മാർച്ച് 15) വരെ നീട്ടിയിട്ടുണ്ട്.





