Saturday, 27 July - 2024

പുഴയിൽ ചൂണ്ടയിടാൻ പോയ നാല് വിദ്യാർഥികളിൽ മൂന്നുപേർ മുങ്ങിമരിച്ചു

കണ്ണൂർ: പുഴയിൽ ചൂണ്ടയിടാൻ പോയ നാല് വിദ്യാർഥികളിൽ മൂന്നുപേർ മുങ്ങിമരിച്ചു. ഒരാൾ നീന്തി രക്ഷപ്പെട്ടു. ബന്ധുക്കളായ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്. മയ്യിൽ പാവന്നൂർ മൊട്ട സ്വദേശികളായ നിവേദ് (21) ജോബിൻ ജിത്ത് (17) അഭിനവ് ( 21) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ആകാശ് നീന്തി രക്ഷപ്പെട്ടു.

മയ്യിൽ ഇരുവാപ്പുഴ നമ്പ്രം ചീരാച്ചേരിയിൽ പുഴയിൽ ഇന്ന് സന്ധ്യക്കാണ് അപകടം. പുഴക്കരയിൽ നിൽക്കുന്നതിനിടെ കര ഇടിഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു.

Most Popular

error: