രണ്ട് ബിഹാർ സ്വദേശികൾ മരിച്ചു
ഇന്ത്യൻ തീർത്ഥാടകർ താമസിക്കുന്ന കെട്ടിടത്തിലാണ് ലിഫ്റ്റ് അപകടമുണ്ടായത്
മക്ക: മക്കയിലുണ്ടായ ലിഫ്റ്റ് ദുരന്തത്തിന് കാരണം സാങ്കേതിക തകരാർ ആണെന്ന് റിപ്പോർട്ട്. മക്കയിലെ സാമൂഹ്യ പ്രവർത്തകരാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്ക് വെക്കുന്നത്. മുകളിൽ ആയിരുന്ന ലിഫ്റ്റ് താഴെ എത്തും മുമ്പ് തന്നെ വാതിൽ തുറന്നപ്പോൾ തുറക്കാൻ ആയതും ശ്രദ്ധിക്കാതെ പെട്ടെന്ന് അകത്തു കയറിയതുമാണ് ദുരന്ത കാരണം.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മക്കയിലെ അസീസിയ്യയിൽ ഇന്ത്യൻ തീർത്ഥാടകർ താമസിക്കുന്ന കെട്ടിടത്തിലാണ് ദുരന്തം ഉണ്ടായത്. ബിഹാർ സ്വദേശികളായ മുഹമ്മദ് സിദ്ദീഖ്((73), അബ്ദുൽ ലത്തീഫ്(70) എന്നിവരാണ് മരിച്ചത്. അസീസിയ്യയിലെ 145ാം നമ്പർ ബിൽഡിംഗിലാണ് അപകടമുണ്ടായത്.
നാലാം നിലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇവിടെ നിന്ന് തീർത്ഥാടകർ പുറത്ത് പോകാനായി ലിഫ്റ്റിന്റെ വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. പക്ഷെ, ഈ സമയം ലിഫ്റ്റ് മുകളിലായിരുന്നതിനാൽ അബദ്ധത്തിൽ ലിഫ്റ്റ് വരുന്നയിടത്തേക്ക് പ്രവേശിച്ച തീർഥാടകർ താഴേക്ക് പതിക്കുകയായിരുന്നുവെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു.
സാധാരണയായി ലിഫ്റ്റ് ഏത് നിലയിൽ ആണെങ്കിലും ആവശ്യക്കാരുടെ നിലയിൽ ലിഫ്റ്റ് എത്തിയാൽ മാത്രമേ വാതിൽ തുറക്കാൻ സാധിക്കുകയുള്ളൂ. അല്ലാതെ വാതിൽ തുറക്കാൻ ശ്രമിച്ചാൽ മെക്കാനിക്കൽ സുരക്ഷ സിസ്റ്റം മൂലം വാതിൽ തുറക്കാറില്ല. എന്നാൽ, ലിഫ്റ്റിന്റെ സാങ്കേതിക തകരാറാണ് വാതിൽ തുറക്കാൻ കാരണമായതും ദാരുണ അപകടത്തിലേക്ക് വഴിവെച്ചതും. ലിഫ്റ്റിന്റെ സുരക്ഷ ഇൻസ്‌ട്രുമെൻറ്സുകളിൽ ഉണ്ടായ തകരാർ ദുരന്തത്തിലേക്ക് നയിക്കുകയായിരുന്നു.
മക്കയിൽ പുതിയ കെട്ടിടങ്ങളിൽ മാത്രമാണ് ഫുൾ ഒറ്റൊമേറ്റഡ് ആയ ലിഫ്റ്റുകൾ ഉള്ളത്. ഇത്തരം ലിഫ്റ്റുകളിൽ പ്രധാന വാതിൽ ഉൾപ്പെടെ ലിഫ്റ്റിന്റ മുഴുവൻ വാതിലുകളും തുറക്കുന്നത് തന്നെ ഓട്ടോമാറ്റഡ് ആയിട്ടാണ്. എന്നാൽ, വളരെ പഴയ കെട്ടിടങ്ങളിൽ ലിഫ്റ്റിന്റെ ആദ്യ വാതിൽ യാത്രക്കാർക്ക് തന്നെ തുറക്കാൻ സാധിക്കും. ഇത്തരം ലിഫ്റ്റുകൾ ആണ് കൂടുതലും അപകടങ്ങൾ കരുതുന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക