Saturday, 27 July - 2024

റെയിൽവേ അടക്കമുള്ള വകുപ്പുകൾ, ആഭ്യന്തരത്തിലും നോട്ടം; ബിജെപിയുമായി വിലപേശി സഖ്യകക്ഷികൾ

ഡൽഹി: സർക്കാർ രൂപീകരണം ചർച്ച ചെയ്യാൻ ഡൽഹിയിൽ എൻഡിഎ യോഗം ചേർന്നു. പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലെ ഏഴാം നമ്പർ വസതിയിലായിരുന്നു യോഗം.

നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻഡിഎ നേതാക്കൾ രാഷ്ട്രപതിയെ കാണും. രാജ്നാസിംഗ്, അമിത് ഷാ, നിതീഷ് കുമാർ, ചന്ദ്രബാബു നായിഡു എന്നവരടങ്ങുന്ന സംഘമാണ് രാഷ്‌ട്രപതിയെ കാണുക.

റെയിൽവേ അടക്കമുള്ള വകുപ്പുകളാണ് നിതീഷ് കുമാർ ആവശ്യപ്പെട്ടിരിക്കുന്നത്. കൃഷിവകുപ്പ് ആണ് നായിഡുവിന്റെ ലക്ഷ്യം. ചിരാഗ് പാസ്വാൻ കാബിനറ്റ് പദവിയും സഹമന്ത്രി സ്ഥാനവുമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.

തങ്ങളുടെ പിന്തുണ വാഗ്ദാനം ചെയ്തുള്ള കത്ത് ഘടകകക്ഷികൾ ഇതിനോടകം പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഈ കത്തുമായി നേതാക്കൾ രാഷ്ട്രപ്രതിയെ കാണും.

ഇതിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി ഭവനിലെത്തി രാജിക്കത്ത് കൈമാറിയിരുന്നു. പുതിയ സർക്കാറിന്റെ സത്യപ്രതിജ്ഞ ശനിയാഴ്‌ച നടന്നേക്കുമെന്നാണ് സൂചന. സത്യപ്രതിജ്ഞ ചെയ്ത പുതിയ സർക്കാർ അധികാരത്തിൽ എത്തുന്നത് വരെ കാവൽ പ്രധാനമന്ത്രിയായിരിക്കാൻ രാഷ്‌ട്രപതി മോദിയോട് ആവശ്യപ്പെട്ടു.

Most Popular

error: