Saturday, 27 July - 2024

പത്താം ക്ലാസുകാര്‍ക്ക് സഊദിയില്‍ ജോലിയവസരം; കേരള സര്‍ക്കാര്‍ മുഖേന സൗജന്യ റിക്രൂട്ട്‌മെന്റ്; ഇപ്പോള്‍ അപേക്ഷിക്കാം

കേരള സര്‍ക്കാരിന് കീഴില്‍ ഒഡാപെക് വഴി സൗദി അറേബ്യയില്‍ ജോലി നേടാന്‍ അവസരം. സഊദിയിലെ വെയര്‍ഹൗസ് മേഖലയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. കേരള ഗവണ്‍മെന്റ് നേരിട്ട് നടത്തുന്ന സൗജന്യ റിക്രൂട്ട്‌മെന്റാണിത്. 

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തസ്തിക& ഒഴിവ്
സൗദിയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ സ്വകാര്യ കമ്പനിയിലേക്ക് വെയര്‍ഹൗസ് അസോസിയേറ്റ്‌സായിട്ടാണ് നിയമനം. നൂറോളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

യോഗ്യത
പത്താം ക്ലാസ് വിജയിച്ചിരിക്കണം. 

ഇംഗ്ലീഷ് ഭാഷയില്‍ മികവ് പുലര്‍ത്തുന്നവരായിരിക്കണം. 

കൂടാതെ കമ്പ്യൂട്ടര്‍ പരിജ്ഞാനവും ആവശ്യമാണ്. 

പ്രായപരിധി
18 മുതല്‍ 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

ശമ്പളം
ഒന്‍പത് മണിക്കൂര്‍ ജോലിക്ക് 1892 സഊദി റിയാലാണ് വേതനം. (42,000 ഇന്ത്യന്‍ രൂപ). ഭക്ഷണ, താമസ ചെലവുകള്‍ അടക്കമാണിത്. തൊഴിലാളികള്‍ക്ക് പൊതുഅവധികള്‍ക്ക് പുറമെ ആഴ്ച്ചയില്‍ ഒരു ഓഫ് ഉണ്ടായിരിക്കും. 

ജോലിയുടെ സ്വഭാവം
കായികാധ്വാനം ആവശ്യമുള്ള ജോലിയാണിത്. പാര്‍സലുകള്‍ എടുത്ത് വെക്കുകയും നീക്കി വെക്കേണ്ടി വരികയുമൊക്കെ വേണം. മാത്രമല്ല ഉല്‍പ്പന്നങ്ങള്‍ അടുക്കിവെക്കുന്നതിനും സ്‌കാന്‍ ചെയ്യുന്നതിനും ഡെലിവറി ചെയ്യുന്നതിനും സ്മാര്‍ട്ട്‌ഫോണ്‍, സ്‌കാനറുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ അറിഞ്ഞിരിക്കണം. പാക്കേജുകള്‍ തയ്യറാക്കാനും, പാക്കിങ്, ട്രക്ക് ഡെലിവറികളിലെ ലോഡിങ്, അണ്‍ലോഡിങ് ജോലികള്‍ ചെയ്യേണ്ടി വരും. 

അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ ഒഡാപെക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കുക. ജോലിക്കായി അപേക്ഷിക്കുന്നവര്‍ അവരുടെ സി.വി, പാസ്‌പോര്‍ട്ട് കോപ്പി, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ gulf@odepc.in എന്ന ഇ-മെയിലിലേക്ക് 2024 ജൂണ്‍ 2ന് മുമ്പായി അയക്കണം. ഇ-മെയിലിന്റെ സബ്ജക്ട് ലൈനില്‍ ‘Warehouse Associate to KSA’ എന്ന് രേഖപ്പെടുത്തണം. 

അപേക്ഷ: gulf@odepc.in
വിജ്ഞാപനം: click here
വെബ്‌സൈറ്റ്: click here

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പ്രസ്സ് ഓൺലൈൻ അറിയിപ്പ്…….. ഞങ്ങളുടെ മലയാളം പ്രസ്സ് വെബ്സൈറ്റ് വഴിയും വാട്സപ്പ് ഗ്രൂപ്പ് വഴിയും ലഭ്യമായ തൊഴിൽ അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക. പണമിടപാടിലൊ, മറ്റു കഷ്ട നഷ്ടങ്ങളിലോ ഞങ്ങൾക്ക് യാതൊരു വിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.

Most Popular

error: