ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങി; യുവാവിന് ഗുരുതര പരിക്ക്

0
1144

കൊച്ചി: ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങിയ യുവാവിന് ഗുരുതര പരിക്ക്. ആലുവയിൽ സ്റ്റോപ്പില്ലാത്ത ട്രെയിനിൽ നിന്നും ചാടിയിറങ്ങിയ അസം സ്വദേശി അഫ്സലി(34)നാണ് പരിക്കേറ്റത്.

റെയിൽവെ ട്രാക്കിലേക്ക് വീണാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കൊച്ചുവേളി – ഹുബ്ലി ട്രെയിൻ ആലുവയിൽ വേഗത കുറച്ചപ്പോഴാണ് അഫ്‌സൽ ചാടിയിറങ്ങിയത്. പിന്നാലെ അടിതെറ്റി ട്രാക്കിലേക്ക് വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ആദ്യം ആലുവയിലെ ആശുപത്രിയിലെത്തിച്ച അഫ്‌സലിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു.