റിയാദ്: സഊദി ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായി സ്വരൂപ്പിച്ച 34 കോടി രൂപ ദിയാ ധനം എംബസിക്ക് കൈമാറി. എംബസി നിർദേശപ്രകാരം റഹീം നിയമ സഹായ ട്രസ്റ്റ് നിധി ഭാരവാഹികൾ ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം വഴിയാണ് എംബസിയിലേക്ക് പണം എത്തിക്കുന്നത്. മോചനത്തിന് ആവശ്യമായ ഒന്നരക്കോടി റിയാലിന് സമാനമായ 34 കോടി രൂപ കൈമാറിയത് നിർണ്ണായക നീക്കമാണ്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
എംബസി ആവശ്യപ്പെട്ടത് പ്രകാരം കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ അകൗണ്ടിലേക്കാണ് പണം കൈമാറിയത്. ഫണ്ട് കൈമാറണം എന്ന ഇന്ത്യൻ എംബസിയുടെ നിർദേശം കഴിഞ്ഞ ബുധനാഴ്ചയാണ് റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട പവർ ഓഫ് അറ്റോർണിയായ റിയാദിലെ സാമൂഹ്യ പ്രവർത്തകൻ സിദ്ധീഖ് തുവ്വൂരിന് ലഭിച്ചത്. മോചന തുടർ നടപടികൾ വേഗത്തിലാക്കണമെന്ന അഭ്യർത്ഥന റഹീമിന്റെ കുടുംബം എംബസിയിൽ നൽകിയിട്ടുണ്ട്.
എംബസിയിൽ ലഭിച്ച പണം മറ്റു നടപടികൾ പൂർത്തിയാക്കി ഏറെ വൈകാതെ തന്നെ ചെക്ക് മുഖേന ഗവർണറേറ്റിൽ കൈമാറും. ചെക്ക് ലഭിച്ച ഉടൻ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം അനുരഞ്ജന കരാറിൽ ഒപ്പ് വെക്കാനായി ഗവർണറേറ്റ്ൽ ഹാജറാകും. ഇവിടെയുള്ള കരാർ ഒപ്പ് വെക്കൽ നടപടികൾ പൂർത്തിയാകുന്നതോടെ ഗവർണറേറ്റിൽ നിന്ന് ഫയലുകൾ കോടതിൽ എത്തിക്കുകയും കോടതി ഇവ പരിശോധിച്ച ശേഷം മോചനം ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുകയും ചെയ്യും.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




