Thursday, 12 December - 2024

‘പാര്‍ട്ടിപത്രം വരുത്തിയില്ല’; ഡിടിപിസി കെട്ടിടത്തില്‍ നിന്ന് കുടുംബശ്രീസംരംഭകരെ ഇറക്കി വിട്ടു

പത്തനംതിട്ട: ഡിടിപിസി കെട്ടിടത്തില്‍ നിന്നും കുടുംബശ്രീ സംരംഭകരെ ഇറക്കി വിട്ടതായി പരാതി. പത്തനംതിട്ട മലയാലപ്പുഴയിലാണ് സംഭവം. പാര്‍ട്ടി പത്രം വരുത്താത്തത് കാരണം ഇറക്കിവിടുകയായിരുന്നുവെന്നാണ് വനിതാ സംരഭകര്‍ ആരോപിക്കുന്നത്.

നിലവിലുള്ള സംരംഭകരെ ഒഴിവാക്കി പുതിയ ആളുകള്‍ക്ക് കരാര്‍ നല്‍കിയെന്നും ഇവര്‍ പറയുന്നു. അതേസമയം നിയമപരമായി ടെന്‍ഡര്‍ വിളിച്ച് മറ്റ് ആളുകള്‍ക്ക് കരാര്‍ നല്‍കിയതാണെന്നും 10 വര്‍ഷമായി ഒരേ ആളുകള്‍ക്ക് കരാര്‍ നല്‍കുന്നതില്‍ പ്രശ്‌നം ഉണ്ടായെന്നും ഡിടിപിസി പറയുന്നു. പിന്നാലെ എസി ഉള്‍പ്പെടെ ഉപകരണങ്ങള്‍ നിസ്സാര വിലയ്ക്ക് വിറ്റ് കെട്ടിടത്തില്‍ നിന്നും സംരംഭകര്‍ ഇറങ്ങി.

Most Popular

error: