Saturday, 27 July - 2024

കാലാവധി കഴിഞ്ഞ ഹെലികോപ്റ്ററുകളും വിമാനങ്ങളും; ഉപരോധങ്ങളാൽ വലഞ്ഞ ഇറാന്‍റെ വ്യോമയാന മേഖല

1959ൽ അവതരിപ്പിച്ച ബെൽ ഹെലികോപ്റ്ററിലാണ് ഇറാൻ പ്രസിഡന്‍റ് സഞ്ചരിച്ചിരുന്നത്. ഇറാൻ വ്യോമയാന രംഗത്തിന്റെ അവസ്ഥ മനസിലാക്കാൻ മറ്റൊരു ഉദാഹരണത്തിന്റെ ആവശ്യം പോലുമില്ല, ആദ്യം പറന്നത് വിയറ്റ്‌നാം യുദ്ധകാലത്ത്

ടെഹ്റാൻ: രാജ്യാന്തര ഉപരോധങ്ങളുടെ കയ്പ്പുനീർ ആവോളം കുടിച്ചതാണ് ഇറാന്‍റെ വ്യോമയാന മേഖല. ഇപ്പോഴത്തെ അപകടം പോലും കാലാവധി കഴിഞ്ഞ ഹെലികോപ്റ്ററുകളിലേക്കും വിമാനങ്ങളിലേക്കുമാണ് വിരൽ ചൂണ്ടുന്നത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

1979 ലെ ഇസ്‍ലാമിക വിപ്ലവം മുതൽ തുടങ്ങിയതാണ് ഇറാനെതിരായ അന്താരാഷ്ട്ര ഉപരോധങ്ങൾ. സാമ്പത്തിക വ്യാവസായിക ഉപരോധങ്ങൾ ഇറാന് പല നിർണായക സാങ്കേതിക വിദ്യകളും അപ്രാപ്യമാക്കി. ഇറാൻ വ്യോമയാന മേഖല ഒരിക്കലും ആ ഉപരോധങ്ങളിൽ നിന്ന് കരകയറിയില്ല. പുത്തൻ വിമാനങ്ങൾ വാങ്ങാനോ നിലവിലെ വിമാനങ്ങൾക്ക് ആവശ്യമായ സ്പെയർ പാർട്ടുകൾ ലഭ്യമാക്കാനോ കഴിയാത്തതാണ് പ്രശ്നം.

ലോകത്തിലെ ഏറ്റവും മോശ എയർലൈനുകളുടെ നിരയിലാണ് ഇറാൻ എയറും അസേമാൻ എയർലൈൻസും മഹാൻ എയറുമൊക്കെ പരിഗണിക്കപ്പെടുന്നത്. 2022 വരെയുള്ള കണക്കനുസരിച്ച് വിവിധ വിമാനാപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് 1775 പേർക്കാണ്. പശ്ചിമേഷ്യയിലെ തന്നെ ആദ്യത്തെ എയർലൈനുകളിലൊന്നാണ് ഇറാൻ എയർ. എന്നാൽ സ്വന്തമായി 30 വിമാനങ്ങൾ മാത്രം.

2015ൽ ജോയിന്റ് കോംപ്രഹൻസീവ് പ്ലാൻ ഓഫ് ആക്ഷൻ എന്ന പേരിൽ ഇറാനും യുഎൻ സുരക്ഷാ കൗൺസിലിലെ അഞ്ച് സ്ഥിരാംഗങ്ങളും തമ്മിൽ ഒരു ആണവ കരാർ ഒപ്പിട്ടിരുന്നു. സമ്പുഷ്ടീകരിച്ച യുറാനിയത്തിന്‍റെ അളവ് വെട്ടികുറയ്ക്കാമെന്ന ഇറാന്‍റെ ഉറപ്പായിരുന്നു ഈ കരാറിന്‍റെ പ്രാണൻ. ഇറാന്‍റെ മേലുള്ള കടുത്ത ഉപരോധങ്ങളിൽ പുതിയ കരാർ അയവ് കൊണ്ടുവന്നു. എന്നാൽ 2018ൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കരാറിൽ നിന്ന് പിന്മാറി. ഇതോടെ പുത്തൻ വിമാനങ്ങൾ വാങ്ങാൻ പല കമ്പനികളുമായി ഇറാൻ എയർലൈനുകൾ നടത്തിയ ചർച്ചകളും അവസാനിച്ചു. 1959ൽ അവതരിപ്പിച്ച ബെൽ ഹെലികോപ്റ്ററിലാണ് ഇറാൻ പ്രസിഡന്‍റ് സഞ്ചരിച്ചിരുന്നത്. ഇറാൻ വ്യോമയാന രംഗത്തിന്റെ അവസ്ഥ മനസിലാക്കാൻ മറ്റൊരു ഉദാഹരണത്തിന്റെ ആവശ്യം പോലുമില്ല.

ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടതായി പിന്നീട് സ്ഥിരീകരിച്ചിരുന്നു. അയൽരാജ്യമായ അസർബൈജാനിൽ നിന്ന് മടങ്ങുമ്പോൾ ഇന്നലെ പ്രാദേശിക സമയം വൈകീട്ട് അഞ്ചു മണിയോടെ ആണ് ഇറാൻ പ്രസിഡന്റിനേയും വിദേശകാര്യ മന്ത്രിയെയും കാണാതായത്. അസർബൈജാൻ – ഇറാൻ അതിർത്തിയിലെ കനത്ത മൂടൽമഞ്ഞിനും മഴക്കുമിടയിൽ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്ക്കരമായിരുന്നു.

ദുഷ്കര രക്ഷാ ദൗത്യങ്ങളിൽ പ്രത്യേക പരിശീലനം കിട്ടിയ സംഘത്തെ അടക്കം അയച്ച് റഷ്യ ഇറാന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. തുർക്കിയും സഹായ സന്നദ്ധത അറിയിച്ചു. ഇറാനിൽ ഉടനീളം പ്രസിഡന്റിനായി പ്രാർത്ഥനകൾക്കും ആഹ്വാനം ഉണ്ടായിരുന്നത്. അതിനിടെയാണ് ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുന്നത്.

ബെൽ ഹെലികോപ്റ്റർ

ഇബ്രാഹിം റഈസിയും വിദേശകാര്യ മന്ത്രിയും ഉള്‍പ്പെടെ ഉന്നത സംഘത്തിന്റെ കൂട്ടമരണത്തിനിടയാക്കിയ അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ ബെല്‍ 212 ലോകത്തുടനീളം പല ഗവണ്‍മെന്റുകളും സ്വകാര്യ കമ്പനികളും ഉപയോഗിച്ചു വരുന്ന ഹെലികോപ്റ്ററാണ്. വിയറ്റ്‌നാം യുദ്ധകാലത്ത് ഇറങ്ങിയ യുഎച്ച്-1എന്‍ ട്വിന്‍ ഹുവെ കോപ്റ്ററിന്റെ സിവിലിയന്‍ ഉപയോഗത്തിനുള്ള പതിപ്പാണിത്. എല്ലാ സാഹചര്യങ്ങളിലും ഉപയോഗിക്കാന്‍ ശേഷിയുള്ള യൂട്ടിലിറ്റി ഹെലികോപ്റ്ററുകളാണിവ്. അതാണ് യുഎച്ച് എന്ന ചുരുക്കപ്പേര്.

1960കളുടെ അവസാനത്തില്‍ ബെല്‍ ഹെലികോപ്റ്റര്‍ (ഇപ്പോള്‍ ബെല്‍ ടെക്‌സ്ട്രന്‍) കാനഡയുടെ സൈന്യത്തിനു വേണ്ടി രൂപകല്‍പ്പന ചെയ്‌തെടുത്തതാണിത്. ആദ്യകാല ഒറ്റ എഞ്ചിന്‍ യുഎച്ച്-1 ഇറുക്വോയ് കോപ്റ്ററിന്റെ പരിഷ്‌ക്കരിച്ച പതിപ്പായി 1971ലാണ് ഇത് അവതരിപ്പിച്ചത്. രണ്ട് ടര്‍ബോഷാഫ്റ്റ് എഞ്ചിനുകളുള്ള പുതിയ കോപ്റ്ററിന് കൂടുതല്‍ വാഹക ശേഷിയുമുണ്ട്. ഏറെ വൈകാതെ തന്നെ ഇവ യുഎസും കാനഡയും ഉപയോഗിച്ചു തുടങ്ങുകയും ചെയ്തു. ആളുകളെ വഹിക്കാനും അഗ്നിശമന ആവശ്യങ്ങള്‍ക്കും ചരക്കു നീക്കത്തിനും ആയുധങ്ങള്‍ ഉപയോഗിക്കാനുമെല്ലാം ശേഷിയുള്ള കോപ്റ്ററാണിത്.

ഇതാദ്യമായല്ല ബെല്‍ 212 കോപ്റ്റര്‍ അപകടത്തില്‍പ്പെടുന്നത്. ഞായറാഴ്ച ഉണ്ടായ ഇറാന്‍ അപകടത്തിനു മുമ്പ് 2023 സെപ്തംബറില്‍ യുഎഇയിലും ഒരു സ്വകാര്യ കമ്പനിയുടെ ബെല്‍ 212 കോപ്റ്റര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. 2018ല്‍ ഇറാനില്‍ നാലു പേരുടെ മരണത്തിനിടയാക്കിയ മറ്റൊരു അപകടത്തിലും ഈ കോപ്റ്റര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യോമ സുരക്ഷ സംബന്ധിച്ച പഠനങ്ങള്‍ നടത്തുന്ന ഫ്‌ളൈറ്റ് സേഫ്റ്റി ഫൗണ്ടേഷന്റെ രേഖകളില്‍ പറയുന്നു.

Most Popular

error: