Saturday, 27 July - 2024

ചരിത്രത്തിലാദ്യമായി സഊദിയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു

റിയാദ്: ചരിത്രത്തിലാദ്യമായി
സഊദിയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. മൊറോക്കൻ ഡിസൈനറായ യാസ്മിൻ ഖാൻസായിയുടെ ഡിസൈനർ സ്വിം സ്യൂട്ടുകളാണ് വെള്ളിയാഴ്ച നടന്ന ഷോയിൽ അണിനിരത്തിയത്. ചുവപ്പ്, നീല, ബീജ് നിറങ്ങളിലുള്ള സ്വിം സ്യൂട്ടുകൾ ധരിച്ച മോഡലുകൾ ആത്മവിശ്വാസത്തോടെ ചുവടുവെച്ചു.

ഫ്രഞ്ച് ഫാഷൻ ഇൻഫ്ലുവൻസറായ റാഫേൽ സിമാകോർബെയും സിറിയയിൽ നിന്നുള്ള ഫാഷൻ ഇൻഫ്ലുവൻസറായ ഷൗഖ് മുഹമ്മദും ഷോയിൽ പങ്കെടുത്തിരുന്നു. റെഡ് സീ ഫാഷൻ വീക്കിന്റെ ഭാ​ഗമായാണ് സൗദി അറേബ്യയുടെ പടിഞ്ഞാറൻ തീരത്തുള്ള സെന്റ് റെജിസ് റെഡ് സീ റിസോർട്ടിൽ വച്ച് സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തിയത്.

Most Popular

error: