തിരുവനന്തപുരം: നിശ്ചിത കാലയളവിനുള്ളിൽ ബാധ്യതതീർത്ത് അപേക്ഷ നൽകിയാൽ ബാങ്കുകൾ ജപ്തിചെയ്ത വസ്തുവകകൾ കുടിശ്ശികക്കാരനുതന്നെ തിരികെലഭിക്കും.
ഇതിനായി നിലവിലുള്ള കേരള റവന്യു റിക്കവറി നിയമം ഭേദഗതിചെയ്യും. ജപ്തി ഒഴിവാക്കാൻ വായ്പത്തുക ഗഡുക്കളായി തിരിച്ചടയ്ക്കാൻ അനുവദിക്കുന്നതിന് സർക്കാരിന് അധികാരംനൽകുന്ന വ്യവസ്ഥകളും ഉൾപ്പെടുത്തും.




