റഫയിലും വടക്കൻ ഗാസയിലും കൂട്ട കുടിയൊഴിപ്പിക്കലുമായി ഇസ്റാഈൽ

0
1358

ഗാസ സിറ്റി: ഗാസയിൽ കുരുതി കനപ്പിക്കുന്നതിന്റെ ഭാഗമായി റഫയിലെയും വടക്കൻ ഗസ്സയിലെയും കൂടുതൽ മേഖലകളിൽനിന്ന് ഫലസ്തീനികളെ ഒഴിപ്പിച്ച് ഇസ്റാഈൽ.

റഫയിൽ കരയാക്രമണം നടത്തുന്നുവെന്ന് സൂചന നൽകി ശനിയാഴ്ച രാവിലെയാണ് മധ്യ, കിഴക്കൻ റഫയിലെ അൽജനൈന, ഖിർബത് അൽഅദസ്, അൽഅദാരി, ഷബൂറ അഭയാർഥി ക്യാമ്പ് എന്നിവിടങ്ങളിലുള്ളവർ അടിയന്തരമായി അൽമവാസിയിലേക്ക് പോകണമെന്ന് നിർദേശം നൽകിയത്.

വൈദ്യുതിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമില്ലാത്തിടത്തേക്കാണ് പുതുതായി ഫലസ്തീനികളെ ഒഴിപ്പിക്കുന്നത്. വടക്കൻ ഗസ്സയിൽ ജബാലിയ അഭയാർഥി ക്യാമ്പിനു പുറമെ അൽസലാം, തൽ അൽസാത്തർ, അൽനൂർ, ഇസ്ബത് മിലിൻ, അൽറൗദ, അൽനുസ്ഹ, അൽജറ്ൻ, അൽനഹ്ദ, അൽസുഹൂർ, ബൈത് ലാഹിയ എന്നിവിടങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

15 ലക്ഷത്തോളം ഫലസ്തീനികൾ തമ്പുകളിൽ തിങ്ങിക്കഴിയുന്ന റഫയിൽനിന്ന് മാത്രം ഇതിനകം ഒന്നര ലക്ഷം പേർ നാടുവിട്ടതായി യു.എൻ അഭയാർഥി ഏജൻസി അറിയിച്ചു.