റിയാദ്: സഊദിയിൽ ഈ വർഷം ജൂൺ 1 മുതൽ വേനൽക്കാലം ആരംഭിക്കുമെന്ന് നാഷനൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻഎംസി) അറിയിച്ചു. പ്രവചനമനുസരിച്ച്, കിഴക്കൻ, മധ്യ പ്രദേശങ്ങളിൽ താപനില ഉയരും.
പ്രാരംഭ സൂചകങ്ങൾ വരാനിരിക്കുന്ന വേനൽക്കാലത്ത് കടുത്ത ചൂടുള്ള അവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് എൻഎംസി വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു. കഴിഞ്ഞ ആഴ്ച മുതൽ, വസന്തകാലം അവസാനിച്ചതോടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ താപനില ഉയരാൻ തുടങ്ങി. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴയും മണൽക്കാറ്റും അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ അനുഭവപ്പെടുന്നുണ്ട്.
പടം: സബ്ക്ക്