അസീർ: അസീർ മേഖലയിൽ മുഹമ്മദ് നൗഷാദ് ഖാൻ എന്നയാളെ കൊലപ്പെടുത്തി കിണറിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ ഇന്ത്യൻ പൗരന് വധശിക്ഷ നടപ്പാക്കി. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യക്കാരനായ ജമാലുദ്ദീൻ ഖാൻ താഹിർ ഖാൻ എന്നയാൾക്കാണ് ശിക്ഷ നടപ്പാക്കിയത്.
മുഹമ്മദ് നൗഷാദ് ഖാനെ കൊന്ന് കിണറിലേക്ക് തള്ളുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും കുറ്റം തെളിയുകയും ചെയ്തു




