Saturday, 27 July - 2024

നിസ്കാരത്തിനായി പോകുന്നതിനിടെ തിരൂർ സ്വദേശി കുഴഞ്ഞുവീണ്‌ മരിച്ചു

തിരൂർ: സഊദി അറേബ്യയിലെ ദമാമിൽ നമസ്‌കാരത്തിന് പോകുന്നതിനിടെ മലപ്പുറം തലക്കടത്തുർ സ്വദേശി കുഴഞ്ഞുവീണ്‌ മരിച്ചു. പങ്ങത്ത് മുഹമ്മദലിയുടെ മകൻ സഫീർ (40) ആണ് മരിച്ചത്. ദമാമിലെ ജോലി സ്ഥലത്ത് നിന്നും നിസ്കാരത്തിനായി പോകുകയായിരുന്നു സഫീർ.

ദുബായിൽ ജോലി ചെയ്‌തിരുന്ന സഫീർ, നാട്ടിൽ വന്ന്  മൂന്ന് മാസം മുമ്പാണ് ജോലി ആവശ്യാർത്ഥം സൗദിയിലേക്ക് വന്നത്.

മയ്യിത്ത് സഊദിയിൽ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. മാതാവ് സൗദ. ഭാര്യ: റസീന. മക്കൾ: ഇസ്സുദ്ദീൻ, ഇഷാ ഫാത്തിമ, അയാസ്. സഹോദരങ്ങൾ: സിയാദ്, ആയിഷ.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: