Saturday, 27 July - 2024

സഊദിയുടെ മിക്ക പ്രദേശങ്ങളിലും വീണ്ടും മഴ മുന്നറിയിപ്പ്: പ്രവിശ്യകളിൽ റെഡ്, യെല്ലോ അലർട്ട്

റിയാദ്: സഊദി അറേബ്യയിൽ വെള്ളിയാഴ്ച്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മദീന, മക്ക, ജിദ്ദ, അബഹ, നജ്‌റാൻ മേഖലകളിൽ ശക്തമായ കാറ്റും ആലിപ്പഴ വർഷവും ഇടിമിന്നലും മിതമായതോ കനത്തതോ ആയ മഴയും പ്രതീക്ഷിക്കുന്നു. ജനങ്ങൾ ജാഗ്രത പാലിക്കാനും മുൻകരുതലുകൾ എടുക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കൊടുങ്കാറ്റുള്ള കാലാവസ്ഥയിൽ വീടിനുള്ളിൽ തന്നെ തുടരാനും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ജനങ്ങളോട് അഭ്യർഥിച്ചു. ഈ ആഴ്ച കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ പ്രവചനം.

അതി ശക്തമായ മഴയും കാറ്റും വെള്ളപ്പാച്ചിലും ഉണ്ടാകുമെന്ന നിരീക്ഷണത്തെത്തുടർന്ന് സഊദിയിലെ എട്ട് പ്രവിശ്യകളിൽ കാലാവസ്ഥാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ചു. മക്ക, മദീന, ജിസാൻ, അസീർ, നജറാൻ, ഖസീം, ഈസ്റ്റേൺ പ്രൊവിൻസ്, റിയാദ് എന്നീ എട്ട് പ്രവിശ്യകളിലെ വിവിധ ഏരിയകളിൽ ആണ് കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുക.

ഇന്ന് രാത്രി 11 മണി വരെ മഴയും കാറ്റും ഇടിമിന്നലുമെല്ലാം ഉണ്ടാകുമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ശക്തമായ മഴയും കാറ്റും വെള്ളപ്പാച്ചിലും ഇടിമിന്നലുമെല്ലാം അനുഭവപ്പെടുമെന്നതിനാൽ ജനങ്ങൾ റോഡുകളിലും മറ്റു തുറന്ന സ്ഥലങ്ങളിലുമെല്ലാം ജാഗ്രത പുലർത്തണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകുന്നു.

മഴയെ തുടർന്ന് ജിദ്ദയിലെ കിങ് അബ്ദുൾ അസീസ് യൂണിവേഴ്സിറ്റി, ജിദ്ദ യൂണിവേഴ്സിറ്റി, ത്വായിഫ് യൂണിവേഴ്സിറ്റി, മക്കയിലെ ഉമ്മുൽ ഖുറ യൂണിവേഴ്സിറ്റി എന്നിവ ഇന്ന് അടച്ചിരിക്കുകയാണ്. മദീനയിലെ തൈബ സർവകലാശാലയും ജിദ്ദയിലെ സഊദി ഇലക്ട്രോണിക് യൂണിവേഴ്സിറ്റിയുടെ ശാഖയും തിങ്കളാഴ്ച വ്യക്തിഗത ക്ലാസുകൾ നിർത്തിവച്ച് ഓൺലൈൻ ക്ലാസിലേക്ക് മാറിയിട്ടുണ്ട്.

ജിദ്ദ മുനിസിപ്പാലിറ്റി കാലാവസ്ഥാ പ്രതിസന്ധി നേരിടാൻ ഒരു പ്രത്യേക പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കാനും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കാനും അധികൃതർ അഭ്യർഥിച്ചു.

അതേസമയം, ഖസീം പ്രവിശ്യ ഇതുവരെ കണ്ടിട്ടില്ലാത്ത മഴയാണ് ബുധനാഴ്ച പെയ്തതെന്ന് കാലാവസ്ഥ നിരീക്ഷകര്‍ വെളിപ്പെടുത്തി. മഴയെ തുടര്‍ന്ന് ഉനൈസ ടൗണ്‍ തടാകമായി രൂപപ്പെട്ടിരുന്നു. ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ 70 മില്ലിലിറ്റര്‍ മഴയാണ് ഇവിടെ പെയ്തതെന്ന് കാലാവസ്ഥ വകുപ്പ് വൈസ് ചെയര്‍മാന്‍ അബ്ദുല്ല അല്‍മുസ്‌നദ് പറഞ്ഞു. ഉനൈസയില്‍ മലയോരപ്രദേശത്ത് കുടുങ്ങിയ നാലു പേരെ ഇന്ന് സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. ആര്‍ക്കും പരിക്കില്ല. കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട കിംഗ് ഫഹദ് റോഡിലെ ടണല്‍ ഗതാഗതത്തിനായി തുറന്നു കൊടുത്തു. മഴ കാരണം വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാല്‍ റിയാദ് റോഡിലെയും കിംഗ് ഫഹദ് റോഡിലെയും ടണലുകള്‍ അടച്ചിട്ടിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: