റിയാദ്: സഊദിയിൽ യുവതിയെ വെടിവെച്ചു കൊന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നജ്റാൻ മേഖലയിലാണ് സംഭവം. ഒരു സ്ത്രീയെ വെടിവെച്ച് കൊന്ന ഒരു പൗരനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതായി സുരക്ഷാ പട്രോളിംഗ് വിഭാഗം അറിയിച്ചു. വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് ഇയാൾ യുവതിയെ കൊലപ്പെടുത്തിയതെന്ന് ഇവർ പറഞ്ഞു.
അദ്ദേഹത്തെ അറസ്റ്റ് ചെയ്തതായും നിയമ നടപടികൾ സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും പബ്ലിക് സെക്യൂരിറ്റി അറിയിച്ചു. നജ്‌റാനിലെ ഒരു വീടിനു മുന്നിൽ ഒരു യുവാവ് തോക്കുമായി നിൽക്കുന്നതിൻ്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.