മഴ തുടരുന്നതിനാല്‍ റിയാദിൽ ഇന്ന് സ്കൂളുകൾക്ക് അവധി

റിയാദ്: മഴ തുടരുന്നതിനാല്‍ റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ ഇന്ന് ബുധന്‍ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഓണ്‍ലൈനില്‍ ക്ലാസുകള്‍ തുടരാം.
അതേസമയം റിയാദ്, കിഴക്കന്‍ പ്രവിശ്യ, അല്‍ജൗഫ്, മക്ക, അസീര്‍, ജിസാന്‍, അല്‍ബാഹ, അല്‍ഖസീം, ഹായില്‍ പ്രവിശ്യകളില്‍ ഇന്ന് മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.