Saturday, 27 July - 2024

സഊദിയിൽ പലയിടത്തും മഴ കനക്കുന്നു; മക്കയിൽ പലയിടത്തും പ്രളയസമാന സഹചര്യം, വീടുകളിലേക്ക് വെള്ളം കയറി, ലൈഫ് ബോട്ടുകളുമായി സിവിൽ ഡിഫൻസ് – വീഡിയോ

വിവിധ പ്രദേശങ്ങളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

റിയാദ്: മുന്നറിയിപ്പുകൾ പോലെ രാജ്യത്ത് പലയിടത്തും ശക്തമായ മഴ. മക്കയിൽ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ കനക്കുകയാണ്. പലയിടത്തും കനത്ത മഴ പ്രളയ സമാന സഹചര്യം സൃഷ്ടിച്ചു. മക്ക മേഖലയിലെ വാദി ഹുറയിലാണ് മഴ കൂടുതൽ പെയ്തത്. ഇവിടെ പാലങ്ങളെ വിഴുങ്ങി മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ വീഡിയോ സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പാലത്തിന് മുകളിലൂടെ വെള്ളം കുത്തിയൊലിക്കുന്ന ദൃശ്യങ്ങളാണുള്ളത്. മക്കയിലും മദീനയിലും വാദികൾ നിറഞ്ഞ് കവിഞ്ഞ് വെളളം റോഡുകളിലേക്ക് പരന്നൊഴുകി.മക്കയിൽ വാദിഹുറക്ക് പുറമെ, വാദി ഫാത്തിമയിലും മലവെള്ളത്തിന്റെ കുത്തൊഴുക്കുണ്ട്. തായിഫിലും കനത്ത മഴ ലഭിച്ചു. ഇവിടെയും നിരവധി വാദികൾ മഴവെള്ളത്തിൽ നിറഞ്ഞു. മക്കയിലും മദീനയിലും ത്വാഇഫിലും ഉൾപ്പെടെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും മഴ ശക്തമാണ്.

മഴ മുന്നറിയിപ്പ് എല്ലാവരും പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ചു മുന്നറിയിപ്പു നൽകുന്നുണ്ട്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഏതാനും ദിവസം മഴ പെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അസീർ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലും അൽ ഖസീമിലും ഗുരുതര സാഹചര്യമാണുള്ളത്.

റോഡുകൾ വെള്ളത്തിനടയിലായതോടെ വീടുകളിലേക്കും വെള്ളം കയറി. പല സ്ഥലങ്ങളിലും വാഹനങ്ങൾ വെള്ളത്തിനടിയിലാണ്. ജീവൻ രക്ഷാ ബോട്ടുകളുമായി രക്ഷാ പ്രവർത്തനത്തിലാണ് സിവിൽ ഡിഫൻസ് വിഭാഗവും ദുരന്ത നിവാരണ സമിതിയും.

വിവിധ പ്രദേശങ്ങളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

ശക്തമായ മഴയും വെള്ളപ്പൊക്കവും കാരണം സൗദിയുടെ വിവിധ ഭാഗങ്ങളിൽ നാളെ – ബുധൻ – വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഫ് ലൈൻ ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു.

ഇത് വരെ ലഭ്യമായ വിവരം അനുസരിച്ച് റിയാദ്, ഉനൈസ, മദ്നബ്, ഖസീം, മജ് മ അ, സൽഫി,  അൽ ഗാത്ത്, അൽ റസ് , അൽ ബുകൈരിയ,  എന്നിവിടങ്ങളിലെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. അതേ സമയം വിദ്യാർഥികൾക്ക് വീട്ടിൽ നിന്ന് ഓൺലൈൻ പഠനം നടത്താൻ അവസരം ഒരുക്കുന്നുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: