Tuesday, 21 May - 2024

ചെലവേറും, പെട്രോളിന് വില വീണ്ടും കൂട്ടി; ഇന്ന് അര്‍ധരാത്രി മുതൽ പ്രബല്യത്തിൽ വരും, പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ

അബുദാബി: മെയ് മാസത്തിലേക്കുള്ള പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. പെട്രോളിന് വില കൂടി. ഇന്ന് അര്‍ധരാത്രി മുതല്‍ പുതിയ ഇന്ധനവില പ്രാബല്യത്തില്‍ വരും. യുഎഇയിലെ ഇന്ധനവില നിര്‍ണയ സമിതിയാണ് പുതിയ ഇന്ധന നിരക്കുകള്‍ പ്രഖ്യാപിച്ചത്.

സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.34 ദിര്‍ഹമാണ് പുതിയ നിരക്ക്. ഏപ്രില്‍ മാസത്തില്‍ 3.15 ദിര്‍ഹമായിരുന്നു. സ്പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 3.22 ദിര്‍ഹമാണ് പുതിയ വില. കഴിഞ്ഞ മാസം ഇത് 3.03 ദിര്‍ഹം ആയിരുന്നു. ഇ പ്ലസ്  91 പെട്രോളിന് മെയ് മാസത്തിലെ പുതുക്കിയ നിരക്ക് 3.15 ദിര്‍ഹമാണ്.

ഏപ്രില്‍ മാസത്തില്‍ ഇത് 2.96 ദിര്‍ഹം ആയിരുന്നു. അതേസമയം ഡീസലിന് മെയ് മാസത്തിലെ നിരക്ക് ലിറ്ററിന് 3.07 ദിര്‍ഹമാണ്. ഏപ്രില്‍ മാസം ഇത് 3.09 ദിര്‍ഹം ആയിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: