Saturday, 27 July - 2024

കിങ്‌ ഫഹദ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു

അബഹ: ബീശ ഗവർണറേറ്റിലെ കിങ്‌ ഫഹദ് അണക്കെട്ടിന്റെ ഷട്ടറുകള്‍ അസീര്‍ പ്രവിശ്യ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖ തുറന്നു.

ജലസ്രോതസ്സുകള്‍ ശക്തിപ്പെടുത്താനും കാര്‍ഷിക വളര്‍ച്ചക്ക് സഹായമെന്നോണവും കര്‍ഷകരെ സേവിക്കാനുമാണ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുന്നതെന്ന് അസീര്‍ പ്രവിശ്യ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖ പറഞ്ഞു. 103 മീറ്റര്‍ ഉയരവും ഉച്ചിയില്‍ 507 മീറ്റര്‍ നീളവുമുള്ള കിംഗ് ഫഹദ് അണക്കെട്ടിന്റെ സംഭരണ ശേഷി 32.5 കോടി ഘനമീറ്ററാണ്

174 ദിവസത്തിനുള്ളില്‍ ആകെ മൂന്നു കോടി ഘനമീറ്റര്‍ വെള്ളം അണക്കെട്ടില്‍ നിന്ന് തുറന്നുവിടും. ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തിയും മുഴുവന്‍ സുരക്ഷാ നടപടികളും സ്വീകരിച്ചുമാണ് അണക്കെട്ട് ഷട്ടറുകള്‍ തുറന്നത്.

Most Popular

error: