റിയാദ്: മോഷ്ട്ടാക്കളായ
എട്ടംഗ സംഘത്തെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു വാഹനങ്ങള്‍ കവര്‍ന്ന് കൈക്കലാക്കിയ സംഘം ഈ വാഹനങ്ങളില്‍ കറങ്ങി നിര്‍മാണത്തിലുള്ള കെട്ടിടങ്ങളില്‍ മോഷണങ്ങള്‍ നടത്തുകയും തോക്കു ചൂണ്ടി വഴിപോക്കരെ ഭീഷണിപ്പെടുത്തി പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കുകയുമായിരുന്നു.
ഇഖാമ നിയമ ലംഘകരായ എട്ടു സിറിയന്‍ യുവാക്കളാണ് അറസ്റ്റിലായത്. മോഷണ മുതലുകള്‍ പഴയ വസ്തുക്കള്‍ വില്‍ക്കുന്ന കടകളില്‍ വിറ്റ് കാശാക്കുകയാണ് പ്രതികള്‍ ചെയ്തിരുന്നത്. കവര്‍ന്ന് കൈക്കലാക്കിയ വാഹനങ്ങള്‍ പ്രതികളുടെ പക്കല്‍ നിന്ന് പൊലീസ് വീണ്ടെടുത്തു.