യാമ്പു: മൂന്നുമാസക്കാലമായി നടന്നുവരുന്ന യാമ്പു പുഷ്‌പോത്സവത്തിന് സമാപനമാകുന്നു. സമാപനദിവസമായ ഏപ്രിൽ 30ന് സന്ദർശകർക്കായി പ്രത്യേക പരിപാടികളാണ് സംഘാടകർ ഒരുക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും.
സമാപന പരിപാടിക്കായുള്ള പത്രക്കുറിപ്പിൽ സംഘാടകർ ഇങ്ങനെയാണ് കുറിച്ചത്. ‘ എല്ലാ തുടക്കത്തിനും അവസാനമുണ്ട്. ഞങ്ങൾ പൂക്കളും മനോഹരമായ പരിപാടികളും നിങ്ങൾക്കു നൽകിയപ്പോൾ നിങ്ങൾ അതു കൈ നീട്ടി സ്വീകരിച്ചു. ഏപ്രിൽ 30 ചൊവ്വാഴ്ച പതിനാലാമത് പുഷ്പമേളയുടെ സമാപനത്തിൽ പൂക്കളും പ്രത്യേക പരിപാടികളുമായും ഞങ്ങൾ നിങ്ങളോട് വിടപറയുകയാണ്. സമാപന പരിപാടികളിൽ പങ്കെടുക്കാൻ നിങ്ങളെ ഓരോരുത്തരെയും ഞങ്ങൾ ക്ഷണിക്കുകയാണ്.