നീണ്ട വർഷങ്ങൾക്ക് ശേഷം ഒടുവിൽ നിമിഷ പ്രിയയെ അമ്മ പ്രേമകുമാരി നേരിൽ കണ്ടു

0
3919

ജിദ്ദ: വധശിക്ഷക്ക് വിധിക്കപ്പെട്ട്
യെമനിലെ സൻആ ജയിലിൽ
കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയെ അമ്മ പ്രേമകുമാരി കണ്ടു. ഇന്ന് ഉച്ചയോടെയാണ് നിമിഷ കുമാരിയെ അമ്മ പ്രേമ കുമാരി കണ്ടത്. കഴിഞ്ഞ ദിവസം കൊച്ചിയിൽനിന്ന് മുംബൈ വഴി യെമനിലെ ഏദനിലെത്തിയ പ്രേമകുമാരി പന്ത്രണ്ട് മണിക്കൂറോളം റോഡ് മാർഗം സഞ്ചരിച്ചാണ് സൻആയിൽ എത്തിയത്.

യെമനിൽ നിമിഷപ്രിയ കേസിലെ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന സാമുവൽ ജെറോമും പ്രേമകുമാരിയെ അനുഗമിക്കുന്നുണ്ട്. പതിനൊന്നു വർഷത്തിനിടെ ഇതാദ്യമായാണ് നിമിഷ പ്രിയ അമ്മയെ കാണുന്നത്.

ദൽഹി ഹൈക്കോടതിയുടെ അനുമതിയോടെയാണ് പ്രേമകുമാരി മകൾ നിമിഷ പ്രിയയെ കാണാനായി യെമനിലേക്ക് പോയത്. മകളെ കാണാൻ പോകാനുള്ള അനുമതി നേരത്തെ കേന്ദ്ര സർക്കാർ നിഷേധിച്ചിരുന്നു. തുടർന്ന് കോടതി ഇടപെടലാണ് യാത്ര സാധ്യമാക്കിയത്.