റിയാദ്: കേരളം ഏറ്റെടുത്ത അബ്ദുറഹീമിൻ്റെ വിഷയം ചില MLA മാരുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഇലക്ഷൻ തിരക്കിലാണ് നോക്കാമെന്നായിരുന്നു മറുപടിയെന്ന് റിയാദിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ. വധശിക്ഷ കാത്ത് സഊദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനായി 34 കോടിയുമായി മലയാളികൾ ഒരുമിച്ച് ലക്ഷ്യം നേടിയതിനു ശേഷമാണ് റിയാദിലെ സാമൂഹ്യ പ്രവർത്തകൻ സിദ്ധീഖ് തുവ്വൂർ ഫേസ്ബുക്കിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ഏതായാലും ഇലക്ഷൻ ഒന്നും കഴിയാൻ കാത്തിരിക്കാതെ തന്നെ മലയാളികൾ ഈ മഹാ ദൗത്യം വൻ വിജയമാക്കിയിരിക്കുകയാണ്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
‘അബ്ദുറഹീമിൻ്റെ വിഷയം ചില MLA മാരുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഇലക്ഷൻ തിരക്കിലാണ് നോക്കാമെന്നായിരുന്നു മറുപടി’യെന്ന് സിദ്ധീഖ് തുവ്വൂർ തന്റെ ഫെസ്ബുക്ക് അകൗണ്ടിൽ വെളിപ്പെടുത്തി. എന്നാൽ എം എൽ എ മാർ ആരാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. പ്രമുഖരുടെ കാര്യമായ ഒന്നും ഇടപെടലുകൾ ഇല്ലാതെ തന്നെ മലയാളികൾ ഏറ്റെടുത്ത് വിജയിപ്പിച്ച ഈ ദൗത്യം ഏവർക്കും ഒരു പാഠം കൂടിയാണെന്ന് ഓർമ്മപ്പെടുത്തുന്നതായിരുന്നു.
‘അബ്ദുറഹീമിൻ്റെ വിഷയം ചില MLA മാരുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഇലക്ഷൻ തിരക്കിലാണ് നോക്കാമെന്നായിരുന്നു മറുപടി’യെന്ന സിദ്ധീഖ് തുവ്വൂരിന്റെ ഫെസ്ബുക്ക് പോസ്റ്റിനു കീഴിൽ നിരവധി പേര് കമന്റുമായി രംഗത്തെത്തി. പലരും രാഷ്ട്രീയ പാർട്ടി നേതാക്കളുടെ നയത്തിനെതിരെയായിരുന്നു രംഗത്തെത്തിയത്. ‘അത്തരം രാഷ്ട്രീയക്കാരെയും മറ്റു സെലിബ്രറ്റികളെയും സിനിമ നടന്മാരെയും ഒരു പരിപാടിയിലേക്കും വലിച്ചു കെട്ടി കൊണ്ട് വരരുതേ…. സംഘാടകർക്ക് ഇതൊരു പാഠമായിരിക്കണം’ എന്നായിരുന്നു ഒരാളുടെ കമന്റ്.
‘അവരുടെ പേര് പറയണം’ എന്ന് കമന്റ് ചെയ്തയാൾക്ക് സിദ്ധീഖ് നൽകിയ മറുപടി ഇങ്ങനെ ‘അവരിൽ ചിലരിത് കാണുന്നുണ്ടാകും. തിരുത്തുമോ എന്ന് നോക്കട്ടെ’. ഈ പറഞ്ഞ MLA മാരെ ഇവിടെ ഇനി ഒരിക്കലും സ്വികരണത്തിന് കൊണ്ടുവരരുത്…. 🥹 എന്ന് ഒരാൾ കമന്റിട്ടപ്പോൾ അണികൾ ഒരുമിച്ചാൽ നേതാക്കൾ വെറുതെ..യെന്നും ഇപ്പോ അവർ കാണുന്നുണ്ടാവും
അവരുടെ പവറും നല്ലവരായ ജനങ്ങളുടെ
പവറും എന്നും ചിലർ കമന്റിട്ടു.
അതേസമയം, 34 കോടി നേടിയെടുത്തത് മലയാളികളുടെ ഇച്ഛാശക്തി ഒന്നു കൊണ്ട് മാത്രമാണ്. മലയാളികൾക്കിടയിൽ തന്നെ കോടീശ്വരന്മാരും ശതകോടീശ്വരന്മാരും പുട്ടിനു തേങ്ങയിടുന്നത് പോലെ പാവങ്ങളെ സഹായിക്കുന്നത് സോഷ്യൽ മീഡിയകളിൽ വീഡിയോയും ഫോട്ടോയും ഇടുന്നവരൊന്നും ഇക്കാര്യത്തിൽ ഇടപെടലുകൾ നടത്താതിരുന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളികൾക്കിടയിൽ ഇത് പ്രത്യേക ചർച്ച തന്നെയായിട്ടുണ്ട്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക