Saturday, 27 July - 2024

‘സഹായിച്ചവർക്കെല്ലാം നന്ദി’; നീണ്ട 18 വർഷത്തിന് ശേഷം റഹീമിന്റെ ശബ്ദം പുറം ലോകത്തേക്ക്, മാതാവുമായി സംസാരിച്ച് സന്തോഷം പങ്ക് വെച്ച് അബ്ദുൽ റഹീം

കോഴിക്കോട്: ദയാധനം സമാഹരിച്ചവർക്ക് സഊദി ജയിലിൽ നിന്ന് നന്ദി പറഞ്ഞ് അബ്ദുൾ റഹീം. തന്നെ സഹായിച്ചവർക്കെല്ലാം നന്ദിയെന്ന് അബ്ദുൽ റഹീം പറഞ്ഞു. അബ്ദുൽ റഹീം മാതാവ് ഫാത്തിമയുമായും സംസാരിച്ചു. നീണ്ട 18 വർഷത്തിന് ശേഷമാണ് റഹീമിന്റെ ശബ്ദം പുറംലോകം കേൾക്കുന്നത്. അബ്ദുൽ റഹീമിന്റെ വീട്ടിലെത്തിയ ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായരുമായും അബ്ദുൽ റഹീം സംസാരിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഒരു വലിയ ദൗത്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം നേരിട്ട് അറിയിക്കാനാണ് ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ ഫറൂക്കിലെ വീട്ടിലെത്തി. ഒരാഴ്ച മുമ്പ് നിറകണ്ണുകളോടെ ആയിരുന്നു ഗുഡ് മോർണിംഗ് വിത്ത് ആർ ശ്രീകണ്ഠൻ നായർ ഷോയിൽ ഫാത്തിമ ഉമ്മ എത്തിയിരുന്നത്. എന്നാൽ ഇന്ന് ആ മുഖത്ത് ചെറു പുഞ്ചിരിയായിരുന്നു.

അബ്ദുൽ റഹീം ജയിൽ മോചിതനായി ഫറോക്കിലെ വീട്ടിലെത്തി ഉമ്മയെ കാണുംവരെ കൂടെ ഉണ്ടാകുമെന്ന് എല്ലാവരും ഉറപ്പ് നൽകുന്നുണ്ട്.  തന്നെ സഹായിച്ചവരോടുള്ള അകമഴിഞ്ഞ നന്ദി റഹീം പങ്കുവെച്ചു. 18 വർഷം മകനെ കാത്തിരുന്ന വേദന ഒരമ്മയ്ക്ക് മാത്രമേ മനസ്സിലാകൂവെന്ന് ഫാത്തിമ ഉമ്മയെ കാണാനെത്തിയ ഉഷാ ശ്രീകണ്ഠൻ നായരും പറഞ്ഞു. അബ്ദുൽ റഹീമിന്റെ മോചനത്തിനായി കേരളം ഒറ്റക്കെട്ടായാണ് കാമ്പയിനുമായും മറ്റും രംഗത്തിറങ്ങിരുന്നത്. അത് ചരിത്രമാക്കുകയായിരുന്നു. റഹീം ഉമ്മയോട് സംസാരിക്കുന്നത് കേൾക്കാം താഴെ വീഡിയോ റിപ്പോർട്ടിൽ 👇

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: