റിയാദ്: റിയാദിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരണപ്പെട്ടു. തൃശൂര്‍ താഴേക്കാട് പുല്ലൂര്‍ സ്വദേശി സര്‍ജില്‍ കൃഷ്ണ (30) യാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ നിര്യാതനായത്. മട്ടപറമ്പില്‍ ഉണ്ണികൃഷ്ണന്‍, വത്സല ദമ്പതികളുടെ മകനാണ്. റിയാദ് ന്യൂ സനയ്യയിലെ അല്‍ ഫൊല്ലാ മീറ്റ് ഫാക്ടറിയില്‍ ഇലട്രിക്കല്‍ എക്യുപ്‌മെന്റ്‌സ്ടെക്‌നീഷ്യനായി രണ്ടുമാസം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. അവിവാഹിതനാണ്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ കുളിക്കാനായി കയറിയ
ഇദ്ദേഹം കുളിമുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ആംബുലസ് വിളിച്ചുവരുത്തി അടുത്തുള്ള അല്‍റാബിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അല്‍റാബിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.