ജിദ്ദ: ഹറമൈൻ ഹൈ-സ്പീഡ് ട്രൈൻ വഴി വിശുദ്ധ റംസാനിൽ യാത്രചെയ്തത് ഒരു ലക്ഷത്തിലധികം പേരെന്ന് അധികൃതർ. 2023ലെ റംസാനുമായി താരതമ്മൃം ചെയ്യുമ്പോൾ ഇത്തവണ യാത്രക്കാരുടെ എണ്ണത്തിൽ 22% വർധനവാണ് യാത്രക്കാരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മക്ക, മദീന പുണൃ നഗരങ്ങളിലേക്കുള്ള ഹറമൈൻ ട്രെയിൻ ട്രിപ്പുകൾ കഴിഞ്ഞ വർഷത്തേക്കാൾ 12% വർധിച്ച് 2,845 ട്രിപ്പുകളായി ഉയർന്നിട്ടുണ്ട്.
ഇക്കഴിഞ്ഞ റംസാൻ മാസത്തിൽ റെയിൽവേയുടെ ശേഷി വർധിപ്പിക്കുക എന്നത് സൗദി അറേബൃൻ റെയിൽവേയുടെ (എസ്.എ.ആർ) പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. ട്രിപ്പുകളുടെയും സീറ്റുകളുടെയും എണ്ണത്തിൽ വർദ്ധനവ് വരുത്തി സൗകര്യപ്രദമായ സമയങ്ങളിൽ കൂടുതൽ യാത്രകൾ തിരഞ്ഞെടുക്കുവാനുള്ള അവസരമൊരുക്കി. ഇതിലൂടെ മക്ക, മദീന പുണ്യ നഗരങ്ങൾക്കിടയിലെ തീഥാടകരുടെ യാത്ര മെച്ചപ്പെടുത്തുവാൻ ശ്രമം നടത്തിയിട്ടുണ്ട്.
വിവിധ സർക്കാർ മേഖലകളും, എൻജിനീയറുടെ മേൽനോട്ടത്തിൽ സൗദി-സ്പാനിഷ് കൺസോർഷൃവുമായി ഏകോപിപ്പിച്ചാണ് അതിവേഗ ട്രെയിനിന്റെ റംസാൻ പദ്ധതി നടപ്പിലാക്കിയത്. ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രിയും എസ്.എ.ആർ ഡയറക്ടർ ബോർഡ് ചെയർമാനുമായ സാലിഹ് അൽ ജാസർ പദ്ധതിക്ക് മേൽനോട്ടം വഹിച്ചു.
മക്ക, മദീന വിശുദ്ധ നഗരങ്ങൾക്കിടയിൽ യാത്ര ചെയ്യുന്ന സന്ദർശകർക്ക് അനായാസവും സുരക്ഷിതത്വവും സൗകരൃവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായി, രണ്ട് വിശുദ്ധ മസ്ജിദുകളിലെ പ്രാർഥനാ സമയങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിലാണ് ഹറമൈൻ ട്രിപ്പ് ഷെഡൃൂളിംഗ് കൃതൃമായി ആസൂത്രണം ചെയ്തത്.




