Saturday, 27 July - 2024

റഹീം വളരെ സന്തോഷത്തിലാണ്, പറയാൻ വാക്കുകളില്ല, റഹീമിനായി കൈകോർത്ത എല്ലാവരോടും കുടുംബത്തിൻ്റെ നന്ദി

കോഴിക്കോട്: അബ്ദു റഹീമിനെ മോചിപ്പിക്കുന്നതാനായുള്ള പണം സ്വരൂപിക്കാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് കുടുംബമെന്ന് ബന്ധു. റഹീം നാട്ടിലേക്കെത്തി ഉമ്മാക്ക് കൺകുളിർക്കെ കണ്ടാൽ മാത്രമേ ഉമ്മാൻ്റെ സന്തോഷം പൂർണ്ണതയിലെത്തുകയുള്ളൂവെന്ന് ബന്ധു പറഞ്ഞു. റഹീമിന് വേണ്ടി ഉമ്മ നോമ്പ് നോറ്റിയിരിക്കുകയാണ്. റഹീം വിളിച്ചിരുന്നതായി ബന്ധു പറഞ്ഞു.

റഹീമും വ്രതാനുഷ്ഠാനത്തിലാണ്. മോചനത്തിനായുള്ള 34 കോടി രൂപ സമാഹരിച്ചുവെന്ന് പറഞ്ഞിട്ട് റഹീമിന് വിശ്വസിക്കാനായിട്ടില്ലെന്നും ബന്ധു പറഞ്ഞു. റഹീം വളരെ സന്തോഷത്തിലാണ്. പറയാൻ വാക്കുകളില്ല, റഹീമിനായി കൈകോർത്ത എല്ലാവരോട് കുടുംബത്തിൻ്റെ നന്ദിയും അറിയിച്ചു.

വശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദിയിലെ ജയിൽ കിടക്കുന്ന കോഴിക്കോട് സ്വദേശിയായ അബ്ദു റഹീമിനെ മോചിപ്പിക്കാനായി 34 കോടി രൂപയാണ് സമാഹരിച്ചത്. ഇതിനായി സഹായസമിതിയുടെ നേതൃത്വത്തിലാണ് പണം സമാഹരിച്ചത്. ലോകമെമ്പാടുമുള്ള മലയാളി സമൂഹം റഹീമിനായി ഒറ്റക്കെട്ടായി നിന്നതോടെയാണ് ലക്ഷ്യം പൂർത്തീകരിക്കാൻ സാധിച്ചത്.

Most Popular

error: