നഗരങ്ങളും വഴികളും ദീപാലങ്കാരങ്ങൾ തെളിയിച്ച് പെരുന്നാളിനായി ഒരുങ്ങി സഊദി അറേബ്യ; മാസപ്പിറവി നിരീക്ഷണം തുടങ്ങി

0
1863

മക്ക: ഈദുൽ ഫിത്ർനായി ഒരുങ്ങി സഊദിയിലെ വിശ്വാസി സമൂഹം. മാസപ്പിറവി ദൃശ്യമായാൽ വിശ്വാസികൾ നാളെ (ചൊവ്വ) ചെറിയ പെരുന്നാൾ ആഘോഷിക്കും. പുതുവസ്ത്രങ്ങളണിഞ്ഞ് പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുക്കാൻ കാത്തിരിക്കുകയാണ് ഏവരും. രാജ്യത്തെമ്പാടുമുള്ള ആയിരക്കണക്കിന് പള്ളികളിൽ ഈദുൽ ഫിത്ർ നമസ്കാരത്തിനായി സജ്ജമായിട്ടുണ്ട്. നഗരങ്ങളും വഴികളും വീടുകളുമൊക്കെ ദീപാലങ്കാരങ്ങൾ  തെളിയിച്ചും മിന്നിത്തിളങ്ങുന്ന തോരണങ്ങളുമൊക്കെയായി പെരുന്നാളിനായി ഒരുക്കിക്കഴിഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കൂടുതൽ ആകർഷമായ ഓഫറുകളുമായി മാളുകളിലും ഹൈപ്പർ മാർക്കറ്റുകളിലും ഉത്സവകച്ചവടം പൊടിപൊടിക്കുന്നു. വ്യാപാര സ്ഥാപനങ്ങളിൽ പെരുന്നാൾ വിഭവങ്ങളൊരുക്കുന്നതിനുള്ള സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്കാണ്. വസ്ത്ര, സുഗന്ധ, ചോക്ലറ്റ് രംഗത്തെ പ്രമൂഖ ബ്രാൻഡുകളെല്ലാം കൂടുതൽ ആളുകളെ ആകർഷിക്കാൻ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 

പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി വരും ദിനങ്ങളിൽ ചെറുതും വലുതുമായ വിവിധ സാംസ്കാരിക കലാ പരിപാടികള്‍  പ്രവാസി സമൂഹങ്ങളും സംഘടനകളും ഒരുക്കുന്നു. പ്രവാസികള്‍ പെരുന്നാൾ അവധിക്ക് അബഹ, ദമാം, അൽ ഉല, ത്വായിഫ്,തബൂക്ക് തുടങ്ങി വിനോദ സഞ്ചാര കേന്ദ്രങ്ങളും വിവിധ സ്ഥലങ്ങളും സന്ദർശിക്കാൻ പോകാനുള്ള ഒരുക്കത്തിലുമാണ്. വിനോദ സഞ്ചാര രംഗത്ത് സഊദി അറേബ്യ ശ്രദ്ധേയമായി മാറ്റങ്ങൾ വരുത്തിയതിനാൽ എല്ലാ ടൂറിസം കേന്ദ്രങ്ങളും സഞ്ചാരികൾക്കായി കാത്തിരിക്കുന്നു. വിവിധ വിമാനകമ്പനികൾ ഈദ് അവധിക്ക് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതൽ ആഭ്യന്തര സർവീസുകൾ ഒരുക്കിയിട്ടുണ്ട്. സാംസ്കാരിക മന്ത്രാലയവും വിവിധ മുനിസിപ്പാലിറ്റികളും അതിഥികളായി സ്വദേശികൾക്കും പ്രവാസികൾക്കും അവിസ്മരണീയമായ പെരുന്നാൾ ആഘോഷ പരിപാടികൾ ഒരുക്കുന്നുണ്ട്.

സൂര്യോദയമുണ്ടായി 15 മിനിറ്റ്  കഴിഞ്ഞ ശേഷമാണ് പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരം നിർവഹിക്കേണ്ടത്. സഊദിയിൽ എല്ലായിടത്തും മിക്കവാറും ഒരേസമയത്തായിരിക്കും പെരുന്നാൾ നമസ്‌കാരം നടക്കുക. ഉമ്മുൽ ഖുറ കലണ്ടർ അനുസരിച്ചാണ് ഇക്കാര്യം നിർണയിച്ചത്. പള്ളികളിലും ഈദ്ഗാഹുകളിലും ആവശ്യമായ അറ്റകുറ്റപ്പണികളും ശുചീകരണ ജോലികളും മറ്റും പൂർത്തിയാക്കി പെരുന്നാൾ നമസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.

അതേസമയം, രാജ്യത്ത് ശവ്വാൽ മാസപ്പിറവി നിരീക്ഷണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പെരുന്നാൾ മാസപ്പിറ നിരക്ഷിക്കാൻ അനുയോജ്യമായ കാലാവസ്ഥയാണ് രാജ്യത്തിൻ്റെ വടക്ക് പടിഞ്ഞാറ് മേഖലകളിലെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി വക്താവ് ഹുസൈൻ അൽ-ഖഹ്താനി അറിയിച്ചു. രാജ്യത്തിൻ്റെ തെക്ക് പടിഞ്ഞാറൻ, മധ്യ, കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും വടക്ക്, പടിഞ്ഞാറൻ മേഖലകളിൽ പൊതുവെ തെളിഞ്ഞ ആകാശം ഉണ്ടാകുമെന്നും അൽ ഖഹ്താനി വിശദീകരിച്ചു. ബൈനോക്കുലറുപയോഗിച്ചോ നഗ്ന നേത്രങ്ങൾ കൊണ്ടോ മാസപ്പിറ കാണുന്നവർ തൊട്ടടുത്ത കോടതിയിൽ അറിയിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

അതേ സമയം ഇന്ന് (തിങ്കളാഴ്ച) ശവ്വാൽ മാസപ്പിറ കാണാൻ സാധ്യതയില്ലെന്നും ചെറിയ പെരുന്നാൾ ബുധനാഴ്ചയാകാനാണ് സാധ്യതയെന്നുമാണ് സഊദിയിലെ ഗോളശാസ്ത്ര വിദഗ്ധരുടെ അഭിപ്രായം. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം തിങ്കളാഴ്ച മാസപ്പിറ കാണാൻ സാധിക്കില്ലെന്ന് ജ്യോതിശാസ്ത്രജ്ഞൻ മുൽഹാം ബിൻ മുഹമ്മദ് ഹിന്ദി പറഞ്ഞു.തിങ്കളാഴ്ച സൗദി അറേബ്യയിലെ എല്ലാ പ്രദേശങ്ങളിലും സൂര്യൻ അസ്തമിക്കുന്നതിനും ഏകദേശം 13 മിനിറ്റ് മുമ്പ് ചന്ദ്രൻ അസ്തമിക്കും. അതിനാൽ ശവ്വാൽ മാസപ്പിറ തിങ്കാളാഴ്ച വൈകുന്നേരം ദൃശ്യമാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ശവ്വാൽ മാസപ്പിറവി നിരീക്ഷണത്തിനായി തുമൈർ നിരീക്ഷണ കേന്ദ്രതിലെ ഒരുക്കങ്ങൾ

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക