റിയാദ്:സഊദിയുടെ ചില ഭാഗങ്ങളിൽ മഴക്ക് സാധ്യത. ഈ പ്രദേശങ്ങളിൽ മസ്‌ജിദുകളിലാണ് ഈദ് നമസ്കാരം നിർവഹിക്കേണ്ടതെന്ന് സൗദി ഇസ്ലാമിക കാര്യമന്ത്രി ശൈഖ് ഡോ. അബ്‌ദുല്ലത്തീഫ് ആലുശൈഖ് പ്രവിശ്യകളിലെ മന്ത്രാലയ ശാഖകൾക്ക് നിർദേശം നൽകി.
മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകുന്ന പ്രദേശങ്ങളിൽ ഈദ് ഗാഹുകളിൽ നമസ്ക്‌കാരം വേണ്ട. മസ്ജിദുകളിൽ സൗകര്യമൊരുക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ നിർദേശങ്ങൾ പിന്തുടരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.