ഇ-കൊമേഴസ് സ്ഥാപനങ്ങളെ മൂല്യനിര്‍ണ്ണയത്തിന് വിധേയമാക്കും

0
1087

ജിദ്ദ: ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളെ മൂല്യനിര്‍ണ്ണയത്തിന് വിധേയമാക്കുന്നു. ഈ വര്‍ഷാവസാനത്തോടെ രാജ്യത്തെ പതിനേഴായിരത്തോളം വരുന്ന ഇ-കൊമേഴസ് സ്ഥാപനങ്ങളെ മൂല്യനിര്‍ണ്ണയത്തിന് വിധേയമാക്കുമെന്ന് സൗദി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെയാണ് ഇതിനുള്ള പദ്ധതി തയ്യാറാക്കുക.

രാജ്യത്തെ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെ നിലവാരവും ശേഷിയും വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ വര്‍ഷാവസാനത്തോടെ രാജ്യത്തെ 17000ത്തോളം വരുന്ന ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളെ മൂല്യനിര്‍ണ്ണയം നടത്തുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.