പൂനെ: ഓഹരി വിപണി തട്ടിപ്പിനിരയായ 70 കാരിയുടെ 2.8 കോടി രൂപ നഷ്ടമായി.പുനെ സ്വദേശിനിയായ വയോധികയെ ഓൺലൈൻ ട്രേഡിങ്ങിലൂടെ 19 കോടി രൂപ ലാഭമുണ്ടാക്കിയെന്ന് കാണിച്ചാണ് തട്ടിപ്പ് സംഘം കോടികൾ തട്ടിയത്.
മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടയിലാണ് സ്റ്റോക്ക് ട്രേഡിംഗ് ആപ്ലിക്കേഷൻ്റെ പരസ്യത്തിൽ വയോധിക വീഴുന്നത്.’ക്ലിക്ക് ടു ജോയിൻ’ ബട്ടണിൽ അമർത്തിയ വയോധികയെ സഹായിക്കാൻ മെലിസ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു വ്യക്തി ബന്ധപ്പെട്ടു. സ്റ്റോക്ക് ട്രേഡിംഗ് ടിപ്പുകൾ ഷെയർ ചെയ്യാമെന്ന് പറഞ്ഞ് വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അവരെ ചേർത്തു. ബാങ്കിങ് ഇടപാടുകളുടെതടക്കം സ്വകാര്യവിവരങ്ങൾ വയോധികയിൽ നിന്ന് ശേഖരിച്ച തട്ടിപ്പ് സംഘം ട്രേഡിംഗ് ആപ്പ് മൊബൈലിൽ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും നൽകി.
