മുസഫർനഗർ: ഉത്തരാഖണ്ഡിൽനിന്നുള്ള സമരക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഉത്തർപ്രദേശ് പൊലീസിലെ രണ്ട് മുൻ ഉദ്യോഗസ്ഥർക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. ഉത്തർപ്രദേശ് പൊലീസിന്റെ പ്രവിശ്യ സായുധ സേനയിലെ മുൻ അംഗങ്ങളായ മിലാപ് സിങ്, വീരേന്ദ്ര പ്രതാപ് എന്നിവരെയാണ് ശിക്ഷിച്ചത്.
പ്രത്യേക ഉത്തരാഖണ്ഡ് സംസ്ഥാനം ആവശ്യപ്പെട്ട് 1994 ഒക്ടോബർ രണ്ടിന് സമരം ചെയ്തവർക്കെതിരെ മുസഫർനഗറിലെ രാംപുർ തിരഹയിൽ പൊലീസ് നടത്തിയ വെടിവെപ്പിൽ ഏഴുപേർ കൊല്ലപ്പെട്ടിരുന്നു.