Friday, 13 December - 2024

കുടുംബങ്ങൾക്ക്​ 1000 റിയാൽ, വ്യക്തിക്ക്​​ 500 റിയാൽ വീതം; സൽമാൻ രാജാവിന്റെ റമദാൻ സമ്മാനമായി 300 കോടി

റിയാദ്​: സാമൂഹിക സുരക്ഷാ ഗുണഭോക്താക്കളായ സാധാരണ ജനങ്ങൾക്ക്​ റമദാൻ മാസ സമ്മാനമായി 300 കോടി റിയാൽ വിതരണം ചെയ്യാൻ സൽമാൻ രാജാവ്​ ഉത്തരവിട്ടു. ഓരോ കുടുംബത്തിന്​ 1000 റിയാലും വ്യക്തിക്ക്​ 500 റിയാലുമാണ്​ വിതരണം ചെയ്യുക.

സാമൂഹിക സുരക്ഷാ ഗുണഭോക്താക്കൾക്ക്​ റമദാനിൽ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഉദാരമായ സഹായത്തിന്​ സൽമാൻ രാജാവിന്​ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്​മദ്​ ബിൻ സുലൈമാൻ അൽറാജ്​ഹി നന്ദി അറിയിച്ചു. വരും മണിക്കൂറുകളിൽ തന്നെ പണം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കുമെന്നും മന്ത്രി പറഞ്ഞു.

Most Popular

error: