Saturday, 27 July - 2024

മഴയും കാറ്റും: സഊദിയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

റിയാദ് മേഖലയിൽ ജാഗ്രതാ മുന്നറിയിപ്പ്

റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയും വെള്ളപ്പാച്ചിലും ഇടി മിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് വിവിധ പ്രദേശങ്ങളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് തീരുമാനം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സ്‌കൂളുകളിൽ ക്ലാസ്സുകൾ ഉണ്ടാകില്ലെങ്കിലും നേരിട്ടുള്ള പഠനത്തിനു പകരം കുട്ടികൾക്ക് ഓൺലൈൻ പ്ലാറ്റ് ഫോം വഴി പഠനത്തിനു അവസരം ഒരുക്കും. റിയാദ്, മജ്മഅ, അൽ റസ്‌, ഖസീം, റാബിഗ്, ഉനൈസ, മദ്നബ്, സൽഫി, അൽ ഗാഥ്, ശഖ്‌റ, ഹഫർ ബാതിന്,  ഹായിൽ എന്നിവിടങ്ങളിലെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.

ബുധനാഴ്ച വരെ രാജ്യത്തിന്റെ ഭൂരിപക്ഷം പ്രദേശങ്ങളിലും ശക്തമായ കാലാവസ്ഥാ വ്യാതിയാനം അനുഭവപ്പെടുമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ മുന്നറിയിപ്പ് നൽകിയിരുന്നു.

റിയാദ് മേഖലയിലെ ചില ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടായതിനാൽ ജാഗ്രത പാലിക്കാനും നിർദ്ദേശങ്ങൾ പാലിക്കാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ മഴയുള്ള കാലാവസ്ഥ അതിൻ്റെ ഉച്ചസ്ഥായിയിലെത്തുമെന്ന് മുന്നറിയിപ്പുണ്ട്. തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി, ഹൈൽ, മദീന, അൽ ഖസിം, തലസ്ഥാനമായ റിയാദ് ഉൾപ്പെടെയുള്ള മേഖലകളിൽ വ്യത്യസ്തമായ മഴയ്ക്ക് സാക്ഷ്യം വഹിക്കുമെന്നാണ് മുന്നറിയിപ്പ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: