Saturday, 27 July - 2024

പൗരത്വ നിയമ ഭേദഗതിയിൽ നിർണായകം, സമസ്തയും ലീഗും സിപിഎമ്മും നൽകിയതടക്കം 236 ഹർജികൾ ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡൽഹി: പൗരത്വനിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള കേസുകള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പൗരത്വനിയമത്തിന്‍റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികൾ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ആകെ 236 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണയിലുള്ളത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മുസ്‌ലിം ലീഗ്, സിപിഎം സിപിഐ, ഡിവൈഎഫ്ഐ, മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സമസ്ത ഉൾപ്പെടെ വിവിധ മുസ്‌ലിം സംഘടനകള്‍ എന്നിവരടക്കം ഹർജിക്കാരാണ്. പൗരത്വനിമയം നടപ്പാക്കില്ലെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ട് തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ ചട്ടം വിഞ്ജാപനം ചെയ്തതാണ് ഹര്‍ജിക്കാര്‍ വാദിക്കുന്നത്.

പൗരത്വ ഭേദഗതി നിയമം, 2019ഉം പുതിയതായി നോട്ടിഫൈ ചെയ്ത പൗരത്വ ഭേദഗതി ചട്ടങ്ങള്‍, 2024ഉം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും സുപ്രീംകോടതിയില്‍ സ്റ്റേ അപ്ലിക്കേഷന്‍ ഫയൽ ചെയ്തിട്ടുണ്ട്. ഇതുൾപ്പെടെ ഉള്‍പ്പെടെ മുഴുവന്‍ സ്റ്റേ അപ്ലിക്കേഷനുകളിലും ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കും.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുക. മുസ്‌ലിം ലീഗിന് വേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് ഹാജരാകുക. സമസ്തക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഹുസൈഫ എ അഹ്മദി, അഡ്വക്കറ്റ് ഓണ്‍ റെക്കോര്‍ഡ് സുല്‍ഫീക്കര്‍ അലി പി.എസ്, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവര്‍ ഹാജരാവും.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: