Saturday, 27 July - 2024

താൻ തോറ്റാൽ രാജ്യത്ത് ചോരപ്പുഴ ഒഴുകും; ട്രംപ്

വാഷിങ്ടൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ തോറ്റാൽ അമേരിക്കയിൽ ചോരപ്പുഴ ഒഴുകുമെന്ന് ഡോണൾഡ് ട്രംപ്. ‘ഈ തിരഞ്ഞെടുപ്പിൽ ഞാൻ ജയിച്ചില്ലെങ്കിൽ ഇനിയൊരു തിരഞ്ഞെടുപ്പ് ഈ രാജ്യത്തു നടക്കുമെന്ന് എനിക്കു തോന്നുന്നില്ല’– അനുയായികളുടെ കയ്യടികൾക്കിടെ മുൻപ്രസിഡന്റ് പ്രഖ്യാപിച്ചു.

റിപ്പബ്ലിക്കൻ പാർട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായ ട്രംപ് ഒഹായോ സംസ്ഥാനത്തു പ്രചാരണത്തിനെത്തിയപ്പോഴാണ് രാജ്യത്തിന്റെ ഭാവി ദുരന്തമയമാകുമെന്ന സൂചന നൽകിയത്. സമ്പദ്‌വ്യവസ്ഥയെയും വാഹന നിർമാണമേഖലയെയും പറ്റി സംസാരിക്കുമ്പോഴായിരുന്നു ചോരപ്പുഴ പരാമർശം. അക്രമം പ്രോത്സാഹിപ്പിക്കുന്നതിന്റെ തെളിവാണ് ട്രംപിന്റെ വാക്കുകളെന്ന് ഡെമോക്രാറ്റിക് പാർട്ടി പ്രതികരിച്ചു.

Most Popular

error: