തിരുവനന്തപുരം: ഡ്രൈവിങ് പരിഷ്കരണം നിർത്തി വെയ്ക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചതായി സി ഐ ടി യു. മുഖ്യമന്ത്രിയും സി ഐ ടിയു ജനറൽ സെക്രട്ടറി എളമരം കരീമും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം ആയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. എന്നാൽ മുഖ്യമന്ത്രിയുടെ നിർദ്ദേശം തങ്ങൾക്ക് ഔദ്യോഗികമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ചിട്ടില്ല എന്നാണ് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്.
ഇനി ട്രേഡ് യൂണിയനുകളുമായുള്ള ചർച്ചയ്ക്ക് ശേഷമെ തുടർനടപടികൾ ഉണ്ടാകൂ എന്നാണ് സി ഐ ടി യു അറിയിച്ചത്. കേരള വർക്കേഴ്സ് യൂണിയൻ 20 ന് സെക്രട്ടറിയറ്റിന് മുന്നിൽ നടത്താനിരുന്ന സമരം മാറ്റിയതായി പ്രസിഡൻര് കെ കെ ദിവാകരൻ അറിയിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ നിർദേശം തങ്ങൾക്ക് ഔദ്യോഗികമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്.
മെയ് 1 മുതലാണ് ഡ്രൈവിംഗ് പരിഷ്കരണം കൊണ്ടുവരാൻ ഉത്തരവിട്ടിരുന്നത്. പരിഷ്കരണത്തിനുള്ള നിർദ്ദേശം ഗതാഗത മന്ത്രി മുന്നോട്ട് വെച്ചതിന് പിന്നാലെ വ്യാപകമായ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. എന്നാൽ നിർദ്ദേശങ്ങളാണ് മുന്നോട്ട് വെച്ചത് ഉത്തരവല്ല എന്നാണ് മന്ത്രി ഗണേഷ് കുമാർ പ്രതികരിച്ചത്. മേയ് 1 മുതൽ ഡ്രൈവിംഡ് പരിഷ്കരണങ്ങൾ നിവവിൽ വരുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്.
അതേ സമയം കെ എസ് ആർ ടി സിയുടെ ഡ്രൈംവിംഗ് സ്കൂൾ ആരംഭിക്കുന്നതിന് മുമ്പ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി മോട്ടോർ വാഹന വകുപ്പിൽ നിന്ന് ഡ്രൈവിംഗ് സ്കൂൾ ലൈസൻസ് നേടാൻ ഡിപ്പോ മേധാവികൾക്ക് അടിയന്തര നിർദ്ദേശം ലഭിച്ചതായാണ് റിപ്പോർട്ട്. ആവശ്യമായ രേഖകൾക്കൊപ്പം ഉടൻ തന്നെ ഓൺലൈനിൽ അപേക്ഷ സമർപ്പിക്കണം. മാർച്ച് 30 ന് ഉള്ളിൽ കെ എസ് ആർ ടി സിയുടെ 22 ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുമെന്നാണ് അറിയിപ്പ്.





