ദമാം സിറ്റി SIC ഓഫീസ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

0
846

ദമാം: സമസ്ത ഇസ്‌ലാമിക് സെന്റർ ദമാം സിറ്റി കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മനസ്സും ശരീരവും ഒരുപോലെ ആരോഗ്യമുള്ളതാകുവാൻ പ്രവാസികൾ ശ്രമിക്കണമെന്നും, ഭക്ഷണകാര്യങ്ങളിലും, വിശ്രമകാര്യങ്ങളിലും പ്രവാസികൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും തങ്ങൾ ഓർമ്മിപ്പിച്ചു. എസ്.ഐ.സി സിറ്റി കമ്മിറ്റി തുടങ്ങാനുദ്ദേശിക്കുന്ന അൽബിർ സ്കൂൾ, പ്രൈമറി ആൻഡ് പ്രീ പ്രൈമറി ട്യൂഷൻ സെന്റർ എന്നിവയുടെയും പദ്ധതി  തങ്ങൾ പ്രഖ്യാപിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

എസ്‌ഐസി സിറ്റി കമ്മിറ്റി പ്രസിഡണ്ട്  ഉമറലി  ഹസനി അറക്കൽ അധ്യക്ഷത വഹിച്ചു. അബു ജിഫാസ് മൗലവി മുഖ്യപ്രഭാഷണം നടത്തി.
സവാദ് ഫൈസി വർക്കല, ഇബ്രാഹിം ഓമശ്ശേരി, അഷ്റഫ് അഷ്റഫി കരിമ്പ, ഹമീദ് വടകര ആശംസകൾ നേർന്നു. മുസ്തഫ ദാരിമി നിലമ്പൂർ മുഈനലി തങ്ങളെ ഹാരാർപ്പണം നടത്തി. ബഷീർ ബാഖവി കരിപ്പമണ്ണ, മാഹിൻ വിഴിഞ്ഞം, ഉമ്മർ  വളപ്പിൽ, മുഹമ്മദ് കുട്ടി കോഡൂർ, മുജീബ് കൊളത്തൂർ തുടങ്ങിയവർ സംബന്ധിച്ചു.

അസീസ് മൂന്നിയൂർ, ഹുസൈൻ കഞ്ഞിപ്പുര, സഫുവാൻ പാറയിൽ തുടങ്ങിയവർ നേതൃത്വം നൽകി. സെക്രട്ടറി ശിഹാബ് താനൂർ സ്വാഗതവും, സകരിയ ഫൈസി പന്തല്ലൂർ നന്ദിയും പറഞ്ഞു