വാഹനത്തിലിരുന്ന് മഴ ആസ്വദിക്കുന്ന വീഡിയോ പങ്കുവെച്ച് കിരീടാവകാശി

0
1686

ദുബായ്: വാഹനത്തിലിരുന്ന് മഴ ആസ്വദിക്കുന്ന വിഡിയോ ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

യുഎഇയിലെ റോഡിലൂടെ സഞ്ചരിക്കുമ്പോൾ തന്‍റെ വാഹനത്തിന്‍റെ വിൻഡ്‌ഷീൽഡിലേക്ക് മഴത്തുള്ളികൾ വീഴുന്നതാണ്  വിഡിയോയിലുള്ളത്.  

ഇന്ന് രാവിലെ മുതൽ യുഎഇയിൽ ഇടവിട്ട് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇതാദ്യമായല്ല ദുബായ് കിരീടാവകാശി യുഎഇയിലെ മഴയുടെ വിഡിയോ പങ്കുവയ്ക്കുന്നത്.  കഴിഞ്ഞ വർഷം ഡിസംബർ 27 നും മഴ ദൃശ്യങ്ങൾ അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്ക് വച്ചിരുന്നു. സമൂഹമാധ്യമത്തിൽ സജീവമായ ഷെയ്ഖ് ഹംദാന്  ഇൻസ്റ്റഗ്രാമിൽ 162 ലക്ഷം ഫോളോവേഴ്സുണ്ട്.