ന്യൂഡൽഹി: വോട്ടിനോ പ്രസംഗത്തിനോ സഭയിൽ കോഴ വാങ്ങുന്ന എംപിമാർക്കും എംഎൽഎമാർക്കും വിചാരണ നേരിടുന്നതിൽനിന്ന് പ്രത്യേക പരിരക്ഷ നൽകാനാവില്ലെന്ന് സുപ്രീം കോടതി. ഇതിനെ ക്രിമിനൽ കുറ്റമെന്ന് വിശദീകരിച്ച സുപ്രീം കോടതി 1998ലെ വിധി റദ്ദാക്കി.
എംപിമാർക്കും എംഎൽഎമാർക്കും സംരക്ഷണം നല്കിയ 1998 ല്‍ വിധി തിരുത്തിയാണ് ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്റെ സുപ്രധാന വിധി. കോഴ വാങ്ങി സഭയില്‍ പ്രസംഗിക്കുന്നതിനോ വോട്ട് ചെയ്യുന്നതോ ക്രമിനല്‍ കുറ്റമാണെന്നും വിചാരണം ഒഴിവാക്കിയാല്‍ തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി വിധിച്ചു.
ജെഎംഎം കോഴയുമായി ബന്ധപ്പെട്ട നരംസിംഹറാവും VS സിബിഐ എന്ന കേസിലാണ് വോട്ടിനോ പ്രസംഗത്തിനോ കോഴവാങ്ങിയാല്‍ എംപിക്കും എംഎൽഎയ്ക്കും സംരക്ഷണമുണ്ടെന്ന് 1998ല്‍ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് പറഞ്ഞ്. ഭരണഘടനയുടെ 105(2),194(2) അനുച്ഛേദം പ്രകാരം സമാജികര്‍ക്ക് സഭയില്‍ പരിരക്ഷയുണ്ടെന്നും വിചാരണ ചെയ്യാനാവില്ല എന്നുമായിരുന്നു 3 –2 ഭൂരിപക്ഷത്തോടെയുള്ള 98ലെ വിധി.
എന്നാല്‍ കോഴ വാങ്ങുന്നത് ക്രമിനില്‍ കുറ്റമാണെന്നും അതിന് പാർലമെന്റി പരിരക്ഷ നല്കാനിവില്ലെന്നും വ്യക്തമാക്കിയാണ് 26 വര്‍ഷം മുന്‍പുള്ള വിധി സുപ്രീംകോടതി തിരുത്തിയത്.
വിചാരണയില്‍നിന്ന് പരിരക്ഷ നല്‍കുന്നത് ജനങ്ങളുടെ താൽപര്യത്തിനും പൊതു സത്യസന്ധതയ്ക്കും പാര്‍ലമെന്ററി ജനാധിപത്യത്തിനും എതിരാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സഭയില്‍ സമാജികര്‍ക്കുള്ള സംരക്ഷണം സ്വതന്ത്രമായി പ്രസംഗിക്കുന്നതിനോ വോട്ട് ചെയ്യുന്നതിനോ മാത്രമാണെന്നും കോഴ വാങ്ങുന്നതിനല്ലെന്നും ഭരണഘടന ബെഞ്ച് പറഞ്ഞു. ഇത് തെറ്റായി വ്യാഖ്യാനിച്ചായിരന്നു 98 വിധിയെന്നും ഏഴംഗ ബെഞ്ച് പരാമര്‍ശിച്ചു.
ജനപ്രതിനിധികളുടെ കോഴയും അഴിമതിയും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രവര്‍ത്തനത്തെ തകര്‍ക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ഏകകണ്ഠമായ വിധിയാണ് 7 അംഗ ഭരണഘടനാ ബെഞ്ചില്‍ നിന്നുമുണ്ടായത്. 2012 രാജ്യസഭാ കോഴക്കേസില്‍ വിചാരണയില്‍ നിന്ന് 1998ലെ വിധി അനുസരിച്ച് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജെഎംഎം നേതാവ് സീത സോറന് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ഇതാണ് 26 വർഷം മുൻപുള്ള വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതിയെ പ്രേരിപ്പിച്ചത്. സീത സോറന്റെ ഉള്‍പ്പടെയുള്ള എല്ലാ കേസുകളും പ്രോസിക്യൂഷന് നടപടികളിലേക്ക് നീങ്ങാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. പഴയ വിധിയുടെ ആനുകൂല്യത്തില്‍ വിചാരണ ഒഴിവാക്കിയ കേസുകളില്‍ പുനര്വിചാരണയാകാമെന്നും സുപ്രീംകോടതി പറഞ്ഞു.





